Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം 26 മുതല്‍;എറണാകുളം ജില്ലയില്‍ 38,770 അപേക്ഷകര്‍

80 വയസ്സു കഴിഞ്ഞവര്‍, ഭിന്നശേഷി വിഭാഗക്കാര്‍, കാവിഡ് ബാധിതര്‍ എന്നിവര്‍ക്കാണ് സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. 26 മുതല്‍ പോളിംഗ് ഓഫീസര്‍ അടങ്ങുന്ന പ്രത്യേക സംഘം അപേക്ഷകര്‍ക്ക് വീടുകളിലെത്തി പോസ്റ്റല്‍ ബാലറ്റുകള്‍ കൈമാറും

നിയമസഭാ തിരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം 26 മുതല്‍;എറണാകുളം ജില്ലയില്‍ 38,770 അപേക്ഷകര്‍
X

കൊച്ചി: എറണാകുളം ജില്ലയില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം ഈ മാസം 26 മുതല്‍ ആരംഭിക്കും. 80 വയസ്സു കഴിഞ്ഞവര്‍, ഭിന്നശേഷി വിഭാഗക്കാര്‍, കാവിഡ് ബാധിതര്‍ എന്നിവര്‍ക്കാണ് സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. 26 മുതല്‍ പോളിംഗ് ഓഫീസര്‍ അടങ്ങുന്ന പ്രത്യേക സംഘം അപേക്ഷകര്‍ക്ക് വീടുകളിലെത്തി പോസ്റ്റല്‍ ബാലറ്റുകള്‍ കൈമാറും.ജില്ലയില്‍ 38770 ആളുകളാണ് പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചിരിക്കുന്നത്.അപേക്ഷകനെ മുന്‍കൂട്ടി അറിയിച്ചതിനു ശേഷമായിരിക്കും പോസ്റ്റല്‍ ബാലറ്റുമായി ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുക. വോട്ട് അപ്പോള്‍ തന്നെ രേഖപ്പെടുത്തി വാങ്ങുന്നതിനുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആദ്യ സന്ദര്‍ശനത്തില്‍ വോട്ടര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാമതൊരു സന്ദര്‍ശനം കൂടി നടത്തും. ഇതിനായി 1300 നടുത്ത് ഉദ്യോഗസ്ഥരെ നിയമിച്ചു. 323 ടീമാണ് ജില്ലയില്‍ മുഴുവനായും പോസ്റ്റല്‍ ബാലറ്റ് രേഖപ്പെടുത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ഒരു ടീമില്‍ ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു പോളിംഗ് ഓഫീസര്‍, ഒരു പോളിംഗ് അസിസ്റ്റന്റ്, സുരക്ഷക്കായി ഒരു പോലീസുകാരന്‍, ഒരു വീഡിയോ ഗ്രാഫര്‍ എന്നിവരുണ്ടാകും. ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ഇവരെ അനുഗമിക്കും. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഗസറ്റഡ് ഓഫീസറിന്റെ സാക്ഷ്യപത്രം ആവശ്യമായതിനാല്‍ പോളിംഗ് ഓഫീസര്‍ക്ക് ഇതിനുള്ള അധികാരം നല്‍കി. ഇവര്‍ക്ക് സഞ്ചരിക്കുന്നതായി വാഹനങ്ങളും നല്‍കും. ഉദ്യോഗസ്ഥര്‍ക്ക് 23 ന് പ്രത്യേക പരിശീലനം നല്‍കും. നിയോജക മണ്ഡല അടിസ്ഥാനത്തിലായിരിക്കും പരിശീലനം നല്‍കുക.

Next Story

RELATED STORIES

Share it