Kerala

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അപാകതയുണ്ടെന്ന് ട്രൈബ്യൂണല്‍

അതേസമയം, കോളജിലെ സംഭവമുണ്ടാവുന്നതിന് മുമ്പ് ജൂലൈ അഞ്ചിനാണ് പ്രസ്തുത ലിസ്റ്റില്‍നിന്നുള്ള നിയമനങ്ങള്‍ക്ക് ട്രൈബൂണല്‍ താല്‍ക്കാലിക സ്റ്റേ നല്‍കിയത്. കെഎപി 4 ബറ്റാലിയന്‍ റിക്രൂട്ട്‌മെന്റ് ശാരീരികക്ഷമതാ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് കോഴിക്കോട് സ്വദേശികളായ 10 ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലായിരുന്നു ട്രൈബ്യൂണലിന്റെ ഇടപെടല്‍.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അപാകതയുണ്ടെന്ന് ട്രൈബ്യൂണല്‍
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് പട്ടികയില്‍ അപാകതയുണ്ടെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ കണ്ടെത്തല്‍. ട്രൈബ്യൂണലിന്റെ അന്തിമവിധിക്ക് വിധേയമായി മാത്രമേ നിയമനനടപടികള്‍ പൂര്‍ത്തീകരിക്കാവൂ എന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. അതേസമയം, കോളജിലെ സംഭവമുണ്ടാവുന്നതിന് മുമ്പ് ജൂലൈ അഞ്ചിനാണ് പ്രസ്തുത ലിസ്റ്റില്‍നിന്നുള്ള നിയമനങ്ങള്‍ക്ക് ട്രൈബൂണല്‍ താല്‍ക്കാലിക സ്റ്റേ നല്‍കിയത്.

കെഎപി 4 ബറ്റാലിയന്‍ റിക്രൂട്ട്‌മെന്റ് ശാരീരികക്ഷമതാ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് കോഴിക്കോട് സ്വദേശികളായ 10 ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലായിരുന്നു ട്രൈബ്യൂണലിന്റെ ഇടപെടല്‍. മറ്റ് നാല് ബറ്റാലിയനുകളിലെ നിയമനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. പിഎസ്‌സി ഉള്‍പ്പടെയുള്ള കക്ഷികളുടെ വാദം പൂര്‍ത്തിയായശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. അതേസമയം, ട്രൈബ്യൂണലിന്റെ ഉത്തരവിനെ മറികടന്ന് നിയമനടപടികളുമായി പിഎസ്‌സി മുന്നോട്ടുപോവുകയായിരുന്നു. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ നാളെ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കും.

അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് പിഎസ്‌സി പട്ടികയിലെ ഒന്നാം റാങ്കുകാരനും രണ്ടാം പ്രതി നസീം 28ാം റാങ്കുകാരനുമാണ്. ഇവര്‍ക്ക് പുറമെ യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹിയുമായ പ്രണവിന് പട്ടികയില്‍ രണ്ടാംറാങ്കാണ് ലഭിച്ചിരിക്കുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ കൂട്ടത്തോടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായ ആരോപണമുയര്‍ന്നത്. ഇതെക്കുറിച്ച് പോലിസും പിഎസ്‌സിയും അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് റാങ്ക് പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it