Kerala

കാട്ടാക്കട കൊലപാതകം: പ്രതികളെ സംഗീതിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു; പോലിസിനെതിരേ പ്രതിഷേധവുമായി ബന്ധുക്കള്‍

മുഖ്യപ്രതികളായ സജു, ഉത്തമന്‍ അടക്കമുള്ള പ്രതികളെ തിങ്കളാഴ്ച കോടതി അഞ്ചുദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട്ടിലെ ലോഡ്ജിലും, ജെസിബിയും, ടിപ്പറും ഉപേക്ഷിച്ച സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും.

കാട്ടാക്കട കൊലപാതകം: പ്രതികളെ സംഗീതിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു; പോലിസിനെതിരേ പ്രതിഷേധവുമായി ബന്ധുക്കള്‍
X

തിരുവനന്തപുരം: കാട്ടാക്കട കൊലപാതകത്തിലെ പ്രതികളെ സംഗീതിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെയാണ് പോലിസ് തെളിവെടുപ്പ് നടത്തിയത്. സംഗീതിന്റെ വീട്ടിലും മണ്ണെടുത്ത് നടന്ന പരിസരത്തും പ്രതികളെ എത്തിച്ച് പോലിസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഗീതിന്റെ അടിച്ച ജെസിബി കൊണ്ട് അടിച്ചുകൊന്ന സ്ഥലവും പ്രതികള്‍ പോലിസിന് കാണിച്ചുകൊടുത്തു. കാട്ടാക്കടയില്‍ പുരയിടത്തിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിനാണ് വീട്ടുടമയായ സംഗീതിനെ കൊലപ്പെടുത്തിയത്. മുഖ്യപ്രതികളായ സജു, ഉത്തമന്‍ അടക്കമുള്ള പ്രതികളെ തിങ്കളാഴ്ച കോടതി അഞ്ചുദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട്ടിലെ ലോഡ്ജിലും, ജെസിബിയും, ടിപ്പറും ഉപേക്ഷിച്ച സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും. പ്രതികളുടെ മണ്ണുകടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രതികളുമായി തെളിവെടുപ്പിനെത്തിയപ്പോള്‍ സംഗീതിന്റെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് പോലിസിന്റെയും ബന്ധുക്കളുടെയും ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായി. ഇതെത്തുടര്‍ന്ന് പെട്ടെന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലിസ് മടങ്ങി. പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി സംഗീതിന്റെ ഭാര്യ ആരോപിച്ചു. ദൃക്‌സാക്ഷികളില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലിസ് തയ്യാറായില്ല. പ്രതികളെ തന്റെ മുന്നില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കാമായിരുന്നു.

എന്നാല്‍, പോലിസ് അതിനൊന്നും തയ്യാറായില്ല. മണ്ണെടുപ്പ് സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ പലതവണ പോലിസിനെ വിളിച്ചതാണ്. അവര്‍ സമയത്ത് എത്തിയിരുന്നുവെങ്കില്‍ തന്റെ ഭര്‍ത്താവ് കൊല്ലപ്പെടില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. കാട്ടാക്കടയില്‍ ജെസിബി കൊണ്ട് യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പോലിസിന് ഗുരുതരമായ വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ സമ്മതിച്ചിരുന്നു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it