Kerala

കാസര്‍കോട് ഇരട്ടക്കൊലപാതകം: അക്രമിസംഘമെത്തിയത് സൈലോ കാറില്‍; ഉടമയും വാഹനവും പോലിസ് കസ്റ്റഡിയില്‍

കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര സൈലോ വാഹനത്തിലാണ് അക്രമിസംഘം കൊലപാതകത്തിനെത്തിയതെന്നാണ് പോലിസിന് ലഭിച്ച വിവരം. കെഎല്‍ 14 ജെ- 5683 നമ്പരിലുള്ള വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് പാക്കത്തിന് സമീപത്തുനിന്ന് സംശയാസ്പദമായ നിലയിലാണ് വാഹനം കണ്ടെത്തിയത്.

കാസര്‍കോട് ഇരട്ടക്കൊലപാതകം: അക്രമിസംഘമെത്തിയത് സൈലോ കാറില്‍; ഉടമയും വാഹനവും പോലിസ് കസ്റ്റഡിയില്‍
X

കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര സൈലോ വാഹനത്തിലാണ് അക്രമിസംഘം കൊലപാതകത്തിനെത്തിയതെന്നാണ് പോലിസിന് ലഭിച്ച വിവരം. കെഎല്‍ 14 ജെ- 5683 നമ്പരിലുള്ള വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് പാക്കത്തിന് സമീപത്തുനിന്ന് സംശയാസ്പദമായ നിലയിലാണ് വാഹനം കണ്ടെത്തിയത്. എച്ചിലോട്ട് സ്വദേശി സജി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഇയാളും ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. കൃത്യത്തിനുപയോഗിച്ച വാഹനം കണ്ടെത്തിയത് കേസില്‍ നിര്‍ണായക തെളിവാകുമെന്നാണ് പോലിസ് കരുതുന്നത്.

കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയത് മൂന്നംഗസംഘമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കാസര്‍കോടിന് പുറത്തുനിന്നെത്തിയ സംഘം ഇവിടെനിന്നുള്ള വാഹനമുപയോഗിച്ചത് പ്രതികള്‍ക്ക് പ്രാദേശികസഹായം ലഭിച്ചുവെന്നതിനും തെളിവാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവരില്‍ ചിലരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. നേരത്തെ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പോലിസ് അറസ്റ്റുചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നിര്‍വഹിക്കാന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ചതും പീതാംബരനാണെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇക്കഴിഞ്ഞ 17ന് രാത്രിയാണ് പെരിയ കല്ലിയോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ കൃപേഷ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.




Next Story

RELATED STORIES

Share it