കാസര്‍ഗോട്ടെ കള്ളവോട്ട്: അന്വേഷണം തുടങ്ങി; പോളിങ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു
രണ്ടുതവണ ബൂത്തില്‍ പ്രവേശിച്ചതായി വീഡിയോയില്‍ കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ ശ്യാംകുമാര്‍ സിആര്‍പിസി 33 വകുപ്പനുസരിച്ച് നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ വരണാധികാരി ഡോ. ഡി സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം.

കാസര്‍ഗോഡ്: ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ ഒരു വ്യക്തി രണ്ടുതവണ വോട്ട് ചെയ്‌തെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. 48ാം നമ്പര്‍ ബൂത്തില്‍ വെബ്കാസ്റ്റിങ് നടത്തിയ അക്ഷയ സംരംഭകന്‍ ജിതേഷ്, പ്രിസൈഡിങ് ഓഫിസര്‍ ബി കെ ജയന്തി, ഒന്നാം പോളിങ് ഓഫിസര്‍ എം ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിങ് ഓഫിസര്‍ സി ബി രത്‌നാവതി, മൂന്നാം പോളിങ് ഓഫിസര്‍ പി വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫിസറും സെക്ടറല്‍ ഓഫിസറുമായ എ വി സന്തോഷ്, ബിഎല്‍ഒ ടി വി ഭാസകരന്‍ എന്നിവരുടെ മൊഴിയെടുത്തു.
രണ്ടുതവണ ബൂത്തില്‍ പ്രവേശിച്ചതായി വീഡിയോയില്‍ കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ ശ്യാംകുമാര്‍ സിആര്‍പിസി 33 വകുപ്പനുസരിച്ച് നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ വരണാധികാരി ഡോ. ഡി സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ഹാജരാവാത്ത പക്ഷം അറസ്റ്റ് ഉള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കലക്ടറുടെ തീരുമാനമെന്ന് കലക്ടര്‍ വ്യക്തമാക്കി.
RELATED STORIES
ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMT