കെഎഎസ്: ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിയമവകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

കെഎഎസ്: ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഭേദഗതി റൂൾസ്(2019)ന്റെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അറിയിച്ചു. ഉത്തരവ്:സ.ഉ(പി)നം.4/2019/പിആൻഡ്എ.ആർ.ഡി. ഗസറ്റ് വിജ്ഞാപനം: എസ്.ആർ.ഒ.നം.464/2019.

നിയമവകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. റിക്രൂട്ട്മെന്‍റിന്‍റെ മൂന്നു സ്ട്രീമിലും സംവരണ തത്വം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങളാണ് അംഗീകരിച്ചത്. നേരത്തെ സ്ട്രീം ഒന്നില്‍ മാത്രമാണ് സംവരണ തത്വം ബാധകമാക്കിയിരുന്നത്. ബൈ ട്രാന്‍സ്ഫര്‍ നിയമന രീതി ബാധകമാക്കിയിരുന്ന 2, 3 സ്ട്രീമുകളില്‍ സംവരണം ബാധകമാക്കിയിരുന്നില്ല.

ഈ സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും സംഘടനകളും സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ അഡ്വ. ജനറലിന്‍റെ നിയമോപദേശം തേടിയാണ് കെഎഎസ് വിശേഷാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. ബൈ-ട്രാന്‍സഫര്‍ റിക്രൂട്ട്മെന്‍റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് 2, 3 സ്ട്രീമുകളില്‍ കൂടി സംരവണം ബാധകമാക്കുന്നത്.

RELATED STORIES

Share it
Top