- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസി കുടികളില്‍ നിന്ന് കാര്‍ത്തുമ്പി കുടകള്‍ വിപണിയില്‍
ആദ്യവര്‍ഷം 300 കുടകള്‍ മാത്രം നിര്‍മ്മിച്ചിരുന്നിടത്ത് ഇത്തവണ മുപ്പതിനായിരത്തിലധികം കുടകളാണ് നിര്‍മ്മിച്ചത്. സ്ത്രീകളോടൊപ്പം വിപണനത്തിന് പുരുഷന്മാരും സഹായിക്കുന്നുണ്ട്.
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ കരവിരുതില്‍ തയ്യാറാവുന്ന കാര്‍ത്തുമ്പി കുടകള്‍ മഴയെത്തും മുമ്പേ വിപണിയിലേക്ക് എത്തിത്തുടങ്ങി. മുഖ്യധാരാ വിപണിയില്‍ ചെറുതല്ലാത്ത ഒരിടം കണ്ടെത്തി വ്യാവസായിക അടിസ്ഥാനത്തില്‍ കാര്‍ത്തുമ്പി കുടനിര്‍മ്മാണം അട്ടപ്പാടിയില്‍ പുരോഗമിക്കുകയാണ്. പദ്ധതി തുടങ്ങി ആദ്യവര്‍ഷം 300 കുടകള്‍ മാത്രം നിര്‍മ്മിച്ചിരുന്നിടത്ത് ഇത്തവണ മുപ്പതിനായിരത്തിലധികം കുടകളാണ് നിര്‍മ്മിച്ചത്. സ്ത്രീകളോടൊപ്പം വിപണനത്തിന് പുരുഷന്മാരും സഹായിക്കുന്നുണ്ട്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐടിഡിപി, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി വിപുലപ്പെടുത്തിയത്.
അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ സ്വയംതൊഴില്‍ പദ്ധതിയായി 2015ല്‍ ആദിവാസി സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് കുട നിര്‍മ്മാണ യൂനിറ്റ് ആരംഭിച്ചത്. 2017ല്‍ പട്ടികവര്‍ഗ വകുപ്പിന്റെ സഹായത്തോടെ പദ്ധതി വിപുലപ്പെടുത്തി. അഞ്ചുവര്‍ഷത്തിനുള്ളില്‍ അയ്യായിരം കുടുംബങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു.
20 ഊരുകളില്‍ നിന്നായി 18 വയസ് മുതല്‍ 50 വയസ്സുവരെയുള്ള 100 ലധികം സ്ത്രീകളാണ് നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു യൂനിറ്റിനകത്ത് ഇരുന്ന് ചെയ്തിരുന്ന കുട നിര്‍മാണം ഇന്ന് കുടില്‍ വ്യവസായമായി വിപുലീകരിച്ച് നൂറു കണക്കിന് വീടുകളിലേക്ക് എത്തിച്ചു.
ഒരു കുട നിര്‍മ്മിച്ചാല്‍ 30 രൂപയാണ് ലഭിക്കുക. ഇങ്ങനെ ഒരു ദിവസം ഒരാള്‍ക്ക് 500 രൂപ വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ ലാഭവിഹിതം വര്‍ഷത്തില്‍ രണ്ടുതവണ അട്ടപ്പാടി മല്ലീശ്വര ഉത്സവത്തിനും സ്‌കൂള്‍ തുറക്കുന്ന സമയങ്ങളിലും തൊഴിലാളികള്‍ക്ക് നല്‍കുന്നു. മുംബൈയില്‍ നിന്നും കുട നിര്‍മ്മാണത്തിനു വേണ്ട സാമഗ്രികള്‍ തമ്പ് പ്രതിനിധികള്‍ നേരിട്ടുപോയാണ് എടുക്കുന്നത്. കേരള സ്‌റ്റൈല്‍ എന്നറിയപ്പെടുന്ന ആറ് നിറങ്ങളിലുള്ള ത്രീ ഫോള്‍ഡ് കുടകളാണ് പ്രധാനമായും നിര്‍മിക്കുന്നത്. കളര്‍ ത്രീ ഫോള്‍ഡ് കുടയ്ക്ക് ഒന്നിന് 325 രൂപയും ത്രീ ഫോള്‍ഡ് കറുപ്പിന് 310 രൂപയുമാണ് വില. അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ കാര്‍ത്തുമ്പി കുടകള്‍ വാങ്ങി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍ വഴിയും, എംഎല്‍എമാരുടെ വിവിധ പദ്ധതികളിലൂടെയും കുട വിപണിയില്‍ എത്തിക്കുന്നുണ്ട്. ഫോണ്‍ മുഖേന ഓര്‍ഡര്‍ എടുക്കുന്നവര്‍ക്ക് പോസ്റ്റല്‍ മുഖേനയും കുട എത്തിക്കും. വരും വര്‍ഷങ്ങളില്‍ വലിയ തോതില്‍ പദ്ധതി വിപുലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍. കരവിരുതിന് പുറമെ ആദിവാസി സ്ത്രീകളുടെ അതിജീവനത്തിന്റെ കരുത്തും ഓരോ കുടയിലും പ്രതിഫലിക്കുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















