Kerala

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യ ഹാജരായി; കസ്റ്റംസ് ചോദ്യം ചെയ്യല്‍ തുടങ്ങി

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ അഭിഭാഷകനൊപ്പമാണ് ഇവര്‍ ഹാജരായത്.ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. അര്‍ജ്ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് കസ്റ്റംസ് ഇവരില്‍ നിന്നും പ്രധാനമായും ചോദിച്ചറിയുന്നതെന്നാണ് വിവരം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്:  അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യ ഹാജരായി; കസ്റ്റംസ് ചോദ്യം ചെയ്യല്‍ തുടങ്ങി
X

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ അഭിഭാഷകനൊപ്പമാണ് ഇവര്‍ ഹാജരായത്.ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. അര്‍ജ്ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് കസ്റ്റംസ് ഇവരില്‍ നിന്നും പ്രധാനമായും ചോദിച്ചറിയുന്നതെന്നാണ് വിവരം.

കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.തുടര്‍ന്ന് അര്‍ജ്ജുനയുമായി കഴിഞ്ഞ ദിവസം കണ്ണൂരിലെ അര്‍ജ്ജുന്‍ ആയങ്കിയുടെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തിയിരുന്നു.ഇതിനു ശേഷമാണ് അര്‍ജ്ജന്‍ ആയങ്കിയുടെ ഭാര്യയെും ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയിരിക്കുന്നത്.ടി പി വധക്കേസിലായ കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും കസ്റ്റംസ് ചോദ്യം ചെയ്യും.

സ്വര്‍ണക്കടത്തുകാരില്‍ നിന്നും തട്ടിയെടുക്കുന്ന സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം ഇവര്‍ക്കു നല്‍കുന്നുണ്ടെന്ന് അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കസ്റ്റംസ് മുഹമ്മദ് ഷാഫിയുടെ കണ്ണൂരിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കൊടി സുനിയുടെ വീട്ടിലും കസ്റ്റംസ് എത്തിയിരുന്നുവെങ്കിലും വീട് അടച്ചിട്ടിരിക്കുകയായിരുന്നു.മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊടി സുനി നിലവില്‍ ജയിലിലാണ്.മുഹമ്മദ് ഷാഫി പരോളിലാണ്.

കേസില്‍ ആദ്യം അറസ്റ്റിലായ മുഹമ്മദ് ഷെഫീഖിന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കസ്റ്റംസ് ഇയാളെ കോടതിയില്‍ ഹാജരാക്കി.ഏഴു ദിവസമായിരുന്നു ക്‌സ്റ്റഡി അനുവദിച്ചിരുന്നത്.കാലവാധി പൂര്‍ത്തിയയതിനെ തുടരന്നാണ് കോടതിയില്‍ ഹാജരാക്കിയത്. വീണ്ടും ഇയാളെ കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല തുടര്‍ന്ന് കോടതി ഇയാളെ റിമാന്റു ചെയ്തു ജെയിലിലേക്ക് അയച്ചു.അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

Next Story

RELATED STORIES

Share it