കരീം മുസ്‌ല്യാര്‍ വധശ്രമം: രണ്ടു പ്രതികള്‍ പോലിസില്‍ കീഴടങ്ങി
സംഘപരിവാര പ്രവര്‍ത്തകരായ കന്യാന മര്‍ത്തടിയിലെ ദിനേശ്(29), കന്യാനയിലെ ചന്ദ്രഹാസ(24) എന്നിവരാണ് മഞ്ചേശ്വരം പോലിസ് മുമ്പാകെ കീഴടങ്ങിയത്

കാസര്‍കോഡ്: ശബരമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ മദ്‌റസാധ്യാപകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് രണ്ടു പ്രതികള്‍ കൂടി പോലിസില്‍ കീഴടങ്ങി. ബായാറിലെ അബ്ദുല്‍ കരീം മുസ്‌ല്യാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളും സംഘപരിവാര പ്രവര്‍ത്തകരായ കന്യാന മര്‍ത്തടിയിലെ ദിനേശ്(29), കന്യാനയിലെ ചന്ദ്രഹാസ(24) എന്നിവരാണ് മഞ്ചേശ്വരം പോലിസ് മുമ്പാകെ കീഴടങ്ങിയത്. ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കരീം മുസ്‌ല്യാരെ സംഘടിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കരീം മുസ്‌ല്യാര്‍ മംഗളൂരുവിലെ ആശുപത്രിയിലെ ചികില്‍സയ്ക്കു ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT