എസ്ഡിപിഐ നേതാവിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് അബൂബക്കര്‍ പറഞ്ഞു.കുട്ടികളെ ഇറക്കി വാഹനം തിരിക്കുന്നതിനിടെ സംഘടിച്ചെത്തിയവര്‍ വാഹനം തടഞ്ഞുവെച്ച് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

എസ്ഡിപിഐ നേതാവിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

വളാഞ്ചേരി: എസ്ഡിപിഐ വളാഞ്ചേരി മുന്‍സിപ്പല്‍ പ്രസിഡന്റിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. സ്‌കൂള്‍ വാഹനത്തിലെ ഡ്രൈവറായ എസ്ഡിപിഐ വളാഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പാണ്ടികശാല അബൂദാബിപ്പടിയിലെ കുന്നത്ത് അബൂബക്കറിനെയാണ് ക്രിമിനല്‍ സംഘം അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അബൂബക്കര്‍ വളാഞ്ചേരി നടക്കാവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേജസ് ന്യൂസ് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് അബൂബക്കര്‍ പറഞ്ഞു.കുട്ടികളെ ഇറക്കി വാഹനം തിരിക്കുന്നതിനിടെ സംഘടിച്ചെത്തിയവര്‍ വാഹനം തടഞ്ഞുവെച്ച് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലയിലും മുഖത്തും പരിക്കേറ്റതിനെ തുടര്‍ന്ന് ബോധരഹിതനായി റോട്ടില്‍ വീണ അബൂബക്കറിനെ വഴി യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രദേശത്തെ ലഹരിമാഫിയയെ നിലക്കുനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും എസ്ഡിപിഐ വളാഞ്ചേരി മേഖലാ പ്രസിഡന്റ് മുസ്തഫ കെ പി ആവശ്യപ്പെട്ടു.
RELATED STORIES

Share it
Top