Kerala

ഒറീസയില്‍ നിന്നും എത്തിച്ച നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി കടവന്ത്ര സ്വദേശിയും ഇപ്പോള്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ വിനു ആന്റണി (28) ആണ് പോലിസ് പിടിയിലായത്.ഇയാളില്‍ നിന്നും മുന്തിയ ഇനമായ ശീലാവതി ഇനത്തില്‍ പെട്ട നാല് കിലോ കഞ്ചാവ് പോലിസ് കണ്ടെടുത്തു

ഒറീസയില്‍ നിന്നും എത്തിച്ച നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
X

കൊച്ചി: ഒറീസയില്‍ നിന്നും തീവണ്ടി മാര്‍ഗം കൊച്ചിയില്‍ ത്തിച്ച നാലു കിലോ കഞ്ചാവുമായി യുവാവ് കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. കൊച്ചി കടവന്ത്ര സ്വദേശിയും ഇപ്പോള്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ വിനു ആന്റണി (28) ആണ് പോലിസ് പിടിയിലായത്.ഇയാളില്‍ നിന്നും മുന്തിയ ഇനമായ ശീലാവതി ഇനത്തില്‍ പെട്ട നാല് കിലോ കഞ്ചാവ് പോലിസ് കണ്ടെടുത്തു.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഡി ഐ ജി എസ് സുരേന്ദ്രന്റെ 'കണക്റ്റു കമ്മീഷണര്‍ ' കോള്‍ സെന്റര്‍ മുഖാന്തിരം ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഒരാഴ്ച്ചയോളമായി സൈബര്‍ സെല്ലിന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി പിടിയിലായത്.ഒറീസയില്‍ നിന്നും തീവണ്ടി മാര്‍ഗം കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ വിനു ആന്റണിയെന്ന് പോലിസ് പറഞ്ഞു.ഒറീസയില്‍ നിന്നും കിലേയ്ക്ക് ആറായിരം രൂപയ്ക്ക് എത്തിക്കുന്ന കഞ്ചാവ് ഇവിടെ കിലോയിക്ക് 30,000 രൂപയക്ക് വരെയായിരുന്നു ഇയാള്‍ വില്‍പന നടത്തിയിരുന്നത്. റെന്റ്് എ കാര്‍ മുഖാന്തിരം കാര്‍ വാടകയക്ക് എടുത്തായിരുന്നു ഇയാള്‍ നഗരത്തിലെ പല ഭാഗത്തുമുള്ള ഉപഭോഗ്ക്താള്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. സ്‌പെഷല്‍ ബ്രാഞ്ച് എ സി പി എസ് ടി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഷാഡോ എസ് ഐ ജോസഫ് സാജന്‍, സൗത്ത് എസ് ഐ സന്തോഷ് സജീവ്, ഷാഡോ പോലീസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it