Kerala

കൊച്ചിയില്‍ കഞ്ചാവും നിരോധിത ലഹരി ഉല്‍പന്നങ്ങളുമായി 7 യുവാക്കള്‍ പിടിയില്‍

കലൂരിലെ ഫ്‌ളാറ്റില്‍ നിന്നും അഞ്ചു യുവാക്കളെയും വിവേകാന്ദ റോഡില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് ഭാഗത്ത് വെച്ച് രണ്ടു യുവാക്കളെയുമാണ് ഷാഡോ പോലിസ് സംഘം പിടികൂടിയത്‌കൊച്ചി സിറ്റി പോലിസിന്റെ കണക്ട് ടു കമ്മീഷണര്‍ പദ്ധതിയിലേക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികള്‍ പോലിസിന്റെ വലയില്‍ കുടുങ്ങിയത്

കൊച്ചിയില്‍ കഞ്ചാവും നിരോധിത ലഹരി ഉല്‍പന്നങ്ങളുമായി 7 യുവാക്കള്‍ പിടിയില്‍
X

കൊച്ചി: കൊച്ചിയില്‍ കഞ്ചാവും നിരോധിത ലഹരി ഉല്‍പന്നങ്ങളുമായി ഏഴു യുവാക്കള്‍ പിടിയില്‍.കലൂരിലെ ഫ്‌ളാറ്റില്‍ നിന്നും അഞ്ചു യുവാക്കളെയും വിവേകാന്ദ റോഡില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് ഭാഗത്ത് വെച്ച് രണ്ടു യുവാക്കളെയുമാണ് ഷാഡോ പോലിസ് സംഘം പിടികൂടിയത്.കൊച്ചി സിറ്റി പോലിസിന്റെ കണക്ട് ടു കമ്മീഷണര്‍ പദ്ധതിയുടെ ഭാഗമായുള്ള നമ്പറിലേക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടിടത്തു നിന്നും യുവാക്കള്‍ പിടിയിലാത്. കലൂര്‍ സ്റ്റേഡിയത്തിനു സമീപമുളള വസന്ത് നഗറിലെ ഫ്‌ളാറ്റില്‍ നിന്നാണ് മലപ്പുറം സ്വദേശികളായ അജ്മല്‍,മുഹമ്മദ് ഫൈസല്‍,തൃശൂര്‍ സ്വദേശികളായ ഷെമി,മുഹമ്മദ് ഷിഹാബ്,കെ സച്ചിന്‍ എന്നിവരെ ഷാഡോ പോലിസ് പിടികൂടിയിത്. ഇവരില്‍ നിന്നും കഞ്ചാവും നിരോധിത ലഹരി ഉല്‍പന്നങ്ങളും പിടികൂടിയതായും പോലിസ് പറഞ്ഞു.തുടര്‍ന്ന് ഇവരെ പാലാരിവട്ടം പോലിസിനു കൈമാറി

തൃശൂര്‍ സ്വദേശി ശ്രീരാഗ്(23),ബിബിന്‍ ബേബി(33) എന്നിവരെയാണ് ഒരു കിലോ കഞ്ചാവുമായി വിവേകാന്ദ റോഡില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് ഭാഗത്ത് വെച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ് ഐ വി എസ് നവാസിന്റെയും ഷാഡോ എസ് ഐ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ചേര്‍ന്ന് പിടികൂടിയത്.കൊച്ചി സിറ്റി പോലിസിന്റെ കണക്ട് ടു കമ്മീഷണര്‍ പദ്ധതിയിലേക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍്. കണക്ട് ടു കമ്മീഷണര്‍ പദ്ധതിവഴി നിരവധി സാമൂഹ്യവിരുദ്ധരും കഞ്ചാവ്,ലഹരി മാഫിയ സംഘങ്ങളുമാണ് കഴിഞ്ഞ എതാനും നാളുകള്‍ക്കുള്ളില്‍ പിടിയിലായത്.

Next Story

RELATED STORIES

Share it