Kerala

കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

ഇയാളുടെ പക്കല്‍ നിന്ന് 25 ചെറിയ പോളിത്തീന്‍ കവറുകളില്‍ നിന്നായി കഞ്ചാവ് പിടിച്ചെടുത്തു. പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മാര്‍ക്കറ്റിലും പരിസരങ്ങളിലെ അന്യ സംസ്ഥാനക്കാര്‍ക്കിടയിലാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വിറ്റഴിച്ചിരുന്നത്. ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്

കഞ്ചാവുമായി യുവാവ്  എക്‌സൈസിന്റെ പിടിയില്‍
X

കൊച്ചി: ആലുവ മാര്‍ക്കറ്റ്, പ്രൈറ്റ് ബസ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന യുവാവ് എക്‌സൈസിന്റെ പിടിയില്‍. കരുമാലൂര്‍, മില്ലിംപടിയില്‍ താമസിക്കുന്ന തേവക്കാട്ടില്‍ വീട്ടില്‍അഖില്‍ (21) ആണ്് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്.ഇയാളുടെ പക്കല്‍ നിന്ന് 25 ചെറിയ പോളിത്തീന്‍ കവറുകളില്‍ നിന്നായി കഞ്ചാവ് പിടിച്ചെടുത്തു. പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മാര്‍ക്കറ്റിലും പരിസരങ്ങളിലെ അന്യ സംസ്ഥാനക്കാര്‍ക്കിടയിലാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വിറ്റഴിച്ചിരുന്നത്. ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്.

തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്ന് തീവണ്ടി മാര്‍ഗമാണ് ഇവിടേയ്ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. ബാഗില്‍ രഹസ്യ അറ നിര്‍മ്മിച്ച് അതില്‍ കഞ്ചാവ് നിറച്ച്, തീവണ്ടിയിലെ ഏതെങ്കിലും ഒരു കംപാര്‍ട്ട്‌മെന്റില്‍ വച്ചശേഷം ഇയാള്‍ മറ്റേതെങ്കിലും കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യും. അഥവാ ബാഗ് പരിശോധനയ്ക്ക് വിധേയമായാലും ഇയാള്‍ പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കര്‍ശനമായത് കാരണം ആലുവ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് സ്റ്റേഷന് സമീപം കാണുന്ന കുറ്റിക്കാട്ടിലേയ്ക്ക് കഞ്ചാവ് അടങ്ങിയ ബാഗ് വലിച്ചെറിയും, തുടര്‍ന്ന് രാത്രി വൈകി തിരക്കെല്ലാം ഒഴിയുമ്പോള്‍ ഇവിടെയെത്തി ബാഗ് എടുത്ത് കൊണ്ട് പോകുന്നതാണ് ഇയാളുടെ രീതിയെന്നു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലുവ സീമാസ് തുണിക്കടയുടെ സമീപം കഞ്ചാവുമായി നിന്നിരുന്ന ഇയാളെ ആലുവ റേഞ്ച് എക്‌സൈസ് ടീം ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it