Kerala

കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ളാറ്റഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നു കടവന്ത്ര പോലിസ് പിടികൂടിയത്. മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍ നിന്നും തീവണ്ടി മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്

കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍
X

കൊച്ചി: വില്‍പ്പനയ്ക്ക് എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം സ്വദേശി പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ളാറ്റഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നു കടവന്ത്ര പോലിസ് പിടികൂടിയത്. മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.

നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍ നിന്നും തീവണ്ടി മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്. ചെറിയ പൊതികള്‍ ഇയാള്‍ സ്വന്തം നിലയില്‍ വില്പന നടത്തും. നഗരത്തിലേക്ക് വലിയതോതില്‍ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടവന്ത്ര എസ് ഐ കിരണ്‍ സി നായര്‍, സീനിയര്‍ സിപിഒമാരായ രതീഷ്‌കുമാര്‍, പ്രദീപ്, സിപിഒ ബിജു എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടിയത്.

Next Story

RELATED STORIES

Share it