Kerala

കളമശേരി ബസ് കത്തിക്കല്‍ കേസ്: പ്രധാന സാക്ഷി ഹാജരായില്ല, വിസ്താരം 25 ലേക്ക് മാറ്റി

കേസില്‍ അബ്ദുന്നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയുള്‍പ്പെടെ ആറു പ്രതികള്‍ മാത്രമാണ് വിചാരണ തുടങ്ങേണ്ടിയിരുന്ന ഇന്ന് എന്‍ ഐ എ കോടതിയില്‍ ഹാജരായത്. മറ്റു പ്രതികളും മുഖ്യ സാക്ഷിയും ഹാജാരാകാത്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നത് 25-ലേക്കു മാറ്റി കോടതി ഉത്തരവിടുകയായിരുന്നു

കളമശേരി ബസ് കത്തിക്കല്‍ കേസ്: പ്രധാന സാക്ഷി ഹാജരായില്ല, വിസ്താരം 25 ലേക്ക് മാറ്റി
X

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിന്റെ സാക്ഷി വിസ്താരം ഈ മാസം 25 ലേക്ക് മാറ്റി വച്ചു. കേസിലെ പ്രധാന സാക്ഷിയായ ബസ് ഡ്രൈവര്‍ ഇന്നലെ ഹാജരാവാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റി വച്ചത്. കേസില്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയുള്‍പ്പെടെ ആറു പ്രതികള്‍ മാത്രമാണ് വിചാരണ തുടങ്ങേണ്ടിയിരുന്ന ഇന്ന് എന്‍ ഐ എ കോടതിയില്‍ ഹാജരായത്. മറ്റു പ്രതികളും മുഖ്യ സാക്ഷിയും ഹാജാരാകാത്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നത് 25-ലേക്കു മാറ്റി കോടതി ഉത്തരവിടുകയായിരുന്നു.

ബാംഗ്ലൂരിലെ ജയിലില്‍ കഴിയുന്ന കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇന്ന് ഹാജരാകാതിരുന്നത്. കേസിലെ പ്രതികളായ സാബിര്‍ ബുഹാരി, ഉമ്മര്‍ ഫാറൂഖ്, താജുദ്ദീന്‍ എന്നിവരും തടിയന്റവിട നസീറിനൊപ്പം ബാംഗ്ലൂരിലെ ജയിലിലാണ്. ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്നവരെ എന്ന് ഹാജരാക്കാന്‍ കഴിയുമെന്നതു സംബന്ധിച്ചു റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോടു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ റിപോര്‍ട്ട് ലഭിച്ചതിനുശേഷമാകും വിചാരണ നടപടികള്‍ സംബന്ധിച്ച കൃത്യമായ തിയതികളിലേക്ക് കോടതിക്ക് എത്താനാകൂ.

വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതി കെ എ അനൂപ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടപടികളില്‍ പങ്കെടുത്തു. സൂഫിയ മഅദനിക്കു പുറമെ, മജീദ് പറമ്പായി, അബ്ദുല്‍ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മയില്‍, നാസര്‍ എന്നീ പ്രതികളാണ് ഇന്ന് കോടതിയില്‍ ഹാജരായത്. അതേ സമയം കേസിലെ മുഖ്യ സാക്ഷി ബസ് ഡ്രൈവര്‍ എം കൃഷ്ണസ്വാമിയോടു ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം എത്താതിരുന്നത് വിചാരണ തുടങ്ങുന്നതിന് തടസമായി. കൃഷ്ണസ്വാമി സമന്‍സ് കൈപ്പറ്റിയില്ലെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. 2005 സെംപ്റ്റബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്

Next Story

RELATED STORIES

Share it