Kerala

വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ സംഭവം: പ്രതിപ്പട്ടികയിൽ മ​ന്ത്രി ക​ട​കം​പ​ള്ളിയുടെ ഗ​ണ്‍​മാ​നും

സംഭവം വിവാദമായതോടെ ഗ​ൺ​മാ​നെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ രംഗത്തുവന്നു. സ​നി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടെ​ന്ന് ക​രു​തി കു​റ്റ​ക്കാ​ര​നാ​കി​ല്ല.

വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ സംഭവം: പ്രതിപ്പട്ടികയിൽ മ​ന്ത്രി ക​ട​കം​പ​ള്ളിയുടെ ഗ​ണ്‍​മാ​നും
X

തിരുവനന്തപുരം: പോ​ലിസി​ന്‍റെ വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ സംഭവത്തിലെ പ്രതിപ്പട്ടികയിൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ണ്‍​മാ​നും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 11 പോലിസുകാരെ പ്രതികളാക്കിയിട്ടുണ്ട്. ഇതിൽ മന്ത്രി ക​ട​കം​പ​ള്ളി​യു​ടെ ഗ​ണ്‍​മാ​ന്‍ സ​നി​ല്‍ കു​മാ​ർ മൂ​ന്നാം പ്ര​തി​യാ​ണ്. പേ​രൂ​ര്‍​ക്ക​ട പോ​ലിസ് 2019ലാണ് കേസ് ​ര​ജി​സ്റ്റ​ര്‍ ചെ​യ്തത്.

സംഭവം വിവാദമായതോടെ ഗ​ൺ​മാ​നെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ രംഗത്തുവന്നു. സ​നി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടെ​ന്ന് ക​രു​തി കു​റ്റ​ക്കാ​ര​നാ​കി​ല്ല. കു​റ്റ​വാ​ളി​യെ​ന്ന് തെ​ളി​യും വ​രെ അ​ദ്ദേ​ഹം ത​ന്‍റെ ഗ​ൺ​മാ​നാ​യി തു​ട​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്കു​ന്ന​തി​ലെ വീ​ഴ്ച പ​രി​ശോ​ധി​ച്ചാ​ണ് 11 പോ​ലിസു​കാ​രെ പ്ര​തി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ജി​സ്റ്റ​റി​ല്‍ സ്റ്റോ​ക് സം​ബ​ന്ധി​ച്ച തെ​റ്റാ​യ വി​വ​രം പ്ര​തി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും വ​ഞ്ച​ന​യി​ലൂ​ടെ പ്ര​തി​ക​ള്‍ അ​മി​ത​ലാ​ഭം ഉ​ണ്ടാ​ക്കി​യെ​ന്നും എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് എ​ഫ്‌​ഐ​ആ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രിലേക്ക് അ​ന്വേ​ഷ​ണം നടന്നിട്ടില്ല.

എഫ്ഐആറിലുള്ളത് ഗുരുതര പരാമർശങ്ങള്‍

കേസില്‍ 10 മാസം മുമ്പ് തുടങ്ങിയ അന്വേഷണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടൻറ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2019 ഏപ്രിൽ 3 നാണ് പേരൂർക്കട പോലിസ് കേസെടുക്കുന്നത്. രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലിസുകാരെ പ്രതികളാക്കിയിരിക്കുന്നത്. രജിസ്റ്ററില്‍ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികള്‍ രേഖപ്പെടുത്തി. വഞ്ചനയിലൂടെ പ്രതികള്‍ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്ഐആര്‍ പരാമര്‍ശിക്കുന്നു.

എസ്എപി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയിലുണ്ടായിരുന്നു. വെടിയുണ്ടകളുടെ വിവരങ്ങൾ സനിൽ കുമാർ അടക്കമുള്ള 11 പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്. അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തി. പോലിസ് കേസെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. എന്നാൽ അതീവ ഗൗരവമുള്ള കേസിൽ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയില്ല. രജിസ്റ്റർ സൂക്ഷിക്കേണ്ട പോലിസുകാർ മാത്രം എഫ്ഐആറിൽ പ്രതികളായി. വെടിയുണ്ടകളുടെ കൈമാറ്റം കൃത്യമായി ഉറപ്പ് വരുത്തേണ്ട ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണം ബാധിച്ചിട്ടില്ല.

Next Story

RELATED STORIES

Share it