Kerala

കേന്ദ്ര സഹമന്ത്രി വി മു​ര​ളീ​ധ​ര​ന് രാ​ഷ്ട്രീ​യ​തി​മി​രം ബാ​ധി​ച്ചു: കടകംപള്ളി സുരേന്ദ്രൻ

ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള പ്ര​സ്താ​വ​ന​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. സ​ർ​ക്കാ​രി​നെ​തി​രാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​ന​വ​സ​ര​ത്തി​ലെ​ന്നും ക​ട​കം​പ​ള്ളി വി​മ​ർ​ശി​ച്ചു.

കേന്ദ്ര സഹമന്ത്രി വി മു​ര​ളീ​ധ​ര​ന് രാ​ഷ്ട്രീ​യ​തി​മി​രം ബാ​ധി​ച്ചു: കടകംപള്ളി സുരേന്ദ്രൻ
X

തിരുവനന്തപുരം: കൊവിഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രിനെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. മു​ര​ളീ​ധ​ര​ന് രാ​ഷ്ട്രീ​യ​തി​മി​രം ബാ​ധി​ച്ചതായും മൂന്നാം​കി​ട രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍റെ നി​ല​വാ​രം അ​ദ്ദേ​ഹം കാ​ണി​ക്ക​രു​തെ​ന്നും ക​ട​കം​പ​ള്ളി വി​മ​ർ​ശി​ച്ചു.

ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള പ്ര​സ്താ​വ​ന​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. സ​ർ​ക്കാ​രി​നെ​തി​രാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​ന​വ​സ​ര​ത്തി​ലെ​ന്നും ക​ട​കം​പ​ള്ളി വി​മ​ർ​ശി​ച്ചു. ആ​ദ്യം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കാ​ൻ മു​ര​ളീ​ധ​ര​ൻ ത​യാ​റാ​ക​ണം. വി​ദേ​ശ​ത്തു കു​ടു​ങ്ങി​യ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കേ​ണ്ട​തെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

സർക്കാരിന്റെ ജാഗ്രതയില്ലായ്മയും അമിത ആത്മവിശ്വാസവുമാണ് ഇടുക്കിയും കോട്ടയവും ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് പോകാൻ കാരണമെന്ന് മുരളീധരൻ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. ഇതിനെതിരേയാണ് വിമർശനവുമായി കടകംപള്ളി രംഗത്തെത്തിയത്.

കൊവിഡിനെതിരേയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ മാതൃക സ്വീകരിക്കാൻ മറ്റ് സംസ്ഥാനങ്ങളോട് അഭ്യർഥിക്കുകയാണ് മുരളീധരൻ ചെയ്യേണ്ടത്. നിതാന്ത ജാഗ്രത കൊണ്ട് മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാവൂ എന്ന് മുഖ്യമന്ത്രി എല്ലാ ദിവസവും കേരളത്തിലെ മലയാളികളോട് സംസാരിക്കുന്നുണ്ട്. വിദേശ കാര്യ സഹമന്ത്രി എന്ന നിലയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ പെട്ട് നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികളെ കഴിയുന്നത്ര വേഗതയിൽ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വം വി മുരളീധരനുണ്ട്. ഈ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് പ്രവാസികളുടെ ഉത്കണ്ഠയ്ക്ക് പരിഹാരം കാണുകയാണ് അദ്ദേഹം ചെയ്യേണ്ടത്.

ഏറ്റവും കൂടുതൽ കോവിഡ് ബാധ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് വെച്ചടി വെച്ചടി കയറുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം കൊവിഡ് ഭീതിയിലാണ്. കേന്ദ്രസർക്കാരിന്റെ മൂക്കിന് കീഴെയാണ് ഡൽഹി. അവിടെ പോലും നിയന്ത്രിക്കാൻ സാധിക്കുന്നില്ല. പ്രധാനനഗരമായ മുംബൈ കൊവിഡ് ബാധിതരെ ക്കൊണ്ട് നിറയുകയാണ്. അവിടേക്കൊന്നും കേന്ദ്രമന്ത്രി വി മുരളീധരന്റെ കണ്ണ് പോകുന്നില്ല. അദ്ദേഹത്തിന്റെ ദുഷ്ടലാക്ക് ലോകം ആദരവോട് കാണുന്ന നമ്മുടെ സംസ്ഥാനത്ത് വല്ല കുറവുമുണ്ടോ എന്നന്വേഷിക്കുന്നതിലാണെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it