Kerala

ഫയൽ അദാലത്ത് നിയമ പ്രകാരമെന്ന നിലപാടിലുറച്ച് മന്ത്രി കെ ടി ജലീൽ

അദാലത്ത് ചട്ടവിരുദ്ധമെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കത്ത് കിട്ടുമ്പോൾ കൂടുതൽ പ്രതികരിക്കാം. ഗവര്‍ണര്‍ക്ക് ഇത് പറയാനുള്ള അവകാശമുണ്ട്. പൗരത്വഭേദഗതിക്കെതിരായ സഭയുടെ പ്രമേയവും ഗവര്‍ണര്‍ ചട്ടവിരുദ്ധമെന്ന് പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫയൽ അദാലത്ത് നിയമ പ്രകാരമെന്ന നിലപാടിലുറച്ച് മന്ത്രി കെ ടി ജലീൽ
X

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ നടത്തിയ ഫയൽ അദാലത്ത് നിയമ പ്രകാരമെന്ന നിലപാടിൽ ഉറച്ച് മന്ത്രി കെ ടി ജലീൽ. അദാലത്ത് നടത്തിയത് ശരിയാണ്. തന്റെ താൽപര്യപ്രകാരല്ല അത് ചെയ്തത്. ഫയലുകൾ കെട്ടിക്കിടക്കുന്നതായി മാതാപിതാക്കളും കുട്ടികളും നൽകിയ നിരവധി പരാതികൾ പരിഗണിച്ചാണ് അദാലത്ത് നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇത്തരത്തിൽ അദാലത്ത് നടത്തിയിട്ടുണ്ട്.

അദാലത്ത് ചട്ടവിരുദ്ധമെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കത്ത് കിട്ടുമ്പോൾ കൂടുതൽ പ്രതികരിക്കാം. ഗവര്‍ണര്‍ക്ക് ഇത് പറയാനുള്ള അവകാശമുണ്ട്. പൗരത്വഭേദഗതിക്കെതിരായ സഭയുടെ പ്രമേയവും ഗവര്‍ണര്‍ ചട്ടവിരുദ്ധമെന്ന് പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പരാതികള്‍ പരിഹരിക്കാന്‍ സര്‍വകലാശാലകള്‍ നിയമം ലംഘിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പരാതിപരിഹാരത്തിന് നിയമത്തില്‍ത്തന്നെ വ്യവസ്ഥകളുണ്ട്. മറിച്ചുള്ള നടപടികള്‍ പാടില്ലെന്ന് ചാന്‍സലര്‍ എന്ന നിലയില്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ സാങ്കേതിക സര്‍വകലാശാലയില്‍ അദാലത്ത് നടത്തിയത് പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.

സാങ്കേതിക സർവകലാശാലയിൽ മ​ന്ത്രി ജ​ലീ​ലും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രും സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥന്മാ​രും പ​ങ്കെ​ടു​ത്ത് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​തും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​തും ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു‍. ഫ​യ​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കാ​ൻ വ്യ​വ​സ്ഥ​ക​ളി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം കേ​ട്ടശേ​ഷ​മാ​ണ് ഗവർണറുടെ ന​ട​പ​ടി.

Next Story

RELATED STORIES

Share it