ശബരിമല ദര്‍ശനത്തിന് ഇളവ് തേടി കെ സുരേന്ദ്രന്‍; സമാധാന അന്തരീക്ഷം തകര്‍ക്കാനാണോയെന്ന് ഹൈക്കോടതി

ശബരി മലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്നും ഈ മണ്ഡലകാലത്ത് സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ശബരിമല ദര്‍ശനത്തിന് ഇളവ് തേടി  കെ സുരേന്ദ്രന്‍; സമാധാന അന്തരീക്ഷം തകര്‍ക്കാനാണോയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനായി ഇളവ് തേടി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചു. സുരേന്ദ്രന്‍ ശബരി മല സന്ദര്‍ശിക്കുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കാനാണോയെന്ന് ഹൈക്കോടതി ഹരജി പരിഗണിക്കവെ ചോദിച്ചു. അവിടെ ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. ശബരി മലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്നും ഈ മണ്ഡലകാലത്ത് സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്തെത്തിയ 52 വയസുകാരിയെ ആക്രമിച്ചെന്ന കേസില്‍ പത്തനംതി്ട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നടക്കമുള്ള വ്യവസ്ഥകളോടെ നേരത്തെ കോടതി സുരേന്ദ്രനെ ജാമ്യം അനുവദിച്ചിരുന്നു. സുരേന്ദ്രന്റെ ഹരജി കൂടുതല്‍ വാദത്തിനായി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

RELATED STORIES

Share it
Top