Kerala

സിഒടി നസീറിനെ ആക്രമിച്ച സംഭവം: നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്ന് കെ സുധാകരന്‍

കെ മുരളീധരനാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. നസീറിനെ ആക്രമിക്കാന്‍ പണിക്കാരെ അയച്ച യഥാര്‍ഥ മേസ്തിരിയെ കണ്ടെത്താന്‍ പോലീസ് തയാറാകണമെന്ന് മുരളീധരനും ആവശ്യപ്പെട്ടിരുന്നു.

സിഒടി നസീറിനെ ആക്രമിച്ച സംഭവം: നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്ന് കെ സുധാകരന്‍
X

കണ്ണൂര്‍: സിഒടി നസീറിനെ ആക്രമിച്ച കേസില്‍ പോലിസ് നടപടി വൈകിയാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ ഉടന്‍ കൊണ്ടുവരണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. നസീറിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എ എന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരത്തിനിടെയായിരുന്നു സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നസീറിനെ അക്രമിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ ഷംസീറിലേക്ക് നീണ്ടതോടെയാണ് ഷംസീറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കെ മുരളീധരനാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. നസീറിനെ ആക്രമിക്കാന്‍ പണിക്കാരെ അയച്ച യഥാര്‍ഥ മേസ്തിരിയെ കണ്ടെത്താന്‍ പോലീസ് തയാറാകണമെന്ന് മുരളീധരനും ആവശ്യപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it