ആരാധനാലയങ്ങള്‍ തുറക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കെ മുരളീധരന് എംപി
നാലമ്പലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്നാണ് മുരളീധന്റെ ചോദ്യം. ദര്‍ശനം നടത്തുമ്പോള്‍ ശരിയായി നടത്തണമെന്നും പ്രസാദം സ്വീകരിക്കണമെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.

കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കെ മുരളീധരന് എംപി. ആരാധനാലയങ്ങള്‍ തുറക്കണം എന്ന് എല്ലാ മത സംഘടനകളും ആവശ്യപ്പെട്ടതായിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ക്ഷേത്രങ്ങള്‍ തുറന്നപ്പോള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏല്‍പ്പിച്ചിട്ടില്ലെന്നും മുരളീധരന് പറഞ്ഞു. നാലമ്പലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്നാണ് മുരളീധന്റെ ചോദ്യം. ദര്‍ശനം നടത്തുമ്പോള്‍ ശരിയായി നടത്തണമെന്നും പ്രസാദം സ്വീകരിക്കണമെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.
ആചാരമനുസരിച്ച് തൊഴാന്‍ കഴിയണം. അല്ലാതെയുള്ള പ്രോട്ടോക്കോള്‍ ആവരുതെന്ന് പറഞ്ഞ മുരളീധരന് കെ സുരേന്ദ്രന്, വി മുരളീധരന് എന്നിവരുടെ പ്രസ്താവന മതസ്പര്‍ദ ഉണ്ടാക്കുന്നതാണെന്നും ആരോപിച്ചു. ആരാധനാലയങ്ങള്‍ തുറക്കണം. പാര്‍ട്ടിയുടെ തീരുമാനം എടുക്കേണ്ടത് രാഷ്ടീയ കാര്യ സമിതിയാണെന്നും തന്റെ അഭിപ്രായം വിശ്വാസിയുടേതാണെന്നും മുരളീധരന് വിശദീകരിച്ചു.
കൊവിഡിന്റെ മറവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നും കെ മുരളീധരന് എംപി ആരോപിച്ചു. പെട്രോളിയം ഉല്‍പ്പന്ന വില കൂട്ടുന്നതിനെതിരെയാണ് മുരളീധരന്റെ ആക്ഷേപം. കൊവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ വലിയ സമരം നടത്താനാവില്ലെന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുതലെടുക്കുകയാണെന്നും മുരളീധരന് ആരോപിച്ചു.
കൊറോണയാണോ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയാണോ വ്യാപിക്കുന്നതെന്ന് സംശയമാണെന്ന് പറഞ്ഞ മുരളീധരന്. വൈദ്യുതി ബില്‍ ഇരുട്ടടി സര്‍ക്കാര്‍ തുടരുകയാണെന്നും ആരോപിച്ചു. സാധാരണക്കാരുടെ വൈദ്യുതി ചാര്‍ജ്ജ് മൂന്ന് മാസത്തേക്ക് ഒഴിവാക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT