'ഇനി അടിച്ചാല് കരണക്കുറ്റി അടിച്ചുപൊളിക്കും, കേരളം കലാപഭൂമിയാവും'; സിപിഎമ്മിന് താക്കീതുമായി കെ മുരളീധരന് എംപി

കോഴിക്കോട്: കോണ്ഗ്രസ് ഓഫിസുകള് ഇനിയും ആക്രമിച്ചാല് ശക്തമായി തിരിച്ചടിക്കുമെന്ന് കെ മുരളീധരന് എംപി. കേരളം കലാപ ഭൂമിയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഓര്ക്കണമെന്നും ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്രസര്ക്കാരിന് കേരളത്തില് ഇടപെടാനുള്ള സാഹചര്യമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില് എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെ കോണ്ഗ്രസ് ഓഫിസുകള്ക്കെതിരേ സംസ്ഥാന വ്യാപകമായി സിപിഎം, ഡിവൈഎഫ്ഐ പ്രവര്ത്തകര് ആക്രമണങ്ങള് അഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് നേതൃത്വത്തിന് താക്കീതുമായി മുരളീധരന് രംഗത്തുവന്നത്.
'നിങ്ങടെ പോലിസിന് നിങ്ങളെ രക്ഷിക്കാന് കഴിഞ്ഞില്ല. കൊലപാതകത്തെ കോണ്ഗ്രസ് പാര്ട്ടി അപലപിച്ചിട്ടുണ്ട്. കത്തിയെടുക്കല് കോണ്ഗ്രസ് സംസ്കാരമല്ല. ദൗര്ഭാഗ്യവശാല് സംഭവcgണ്ടായപ്പോള് അതിന്റെ പേരില് കേരളത്തിലെ മുഴുവന് കോണ്ഗ്രസ് ഓഫിസുകളും അടിച്ചുതകര്ക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള് പോവുന്നതെങ്കില് ഞങ്ങള് തിരിച്ചടിക്കും. അങ്ങനെ തിരിച്ചടിക്കുമ്പോള് കേരളം കലാപഭൂമിയാവും.
കേരളത്തില് ഇടപെടാനായി കേന്ദ്രം നോക്കിയിരിക്കുകയാണ്. സംഘര്ഷത്തിന്റെ പേരില് കേന്ദ്രം ഇടപെടുന്ന സാഹചര്യം കേരളത്തിലുണ്ടാവരുതെന്നാണ് ആഗ്രഹം. പക്ഷേ ഞങ്ങളുടെ ഓഫിസ് തകര്ത്താല് കൈയും കെട്ടി നോക്കിയിരിക്കാനാവില്ല. ഗാന്ധിയന് സിദ്ധാന്തത്തില്നിന്ന് ഞങ്ങള് മാറിയിട്ടില്ല. ഇടത്തേ കവിളത്ത് അടിച്ചാല് വലത്തേ കവിളും കാണിച്ച് കൊടുക്കണമെന്നാണ് ഗാന്ധി പറഞ്ഞത്. എന്നാല്, വലത്തേ കവിളില് അടിച്ചാല് എന്ത് ചെയ്യണമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. വലത്തേ ചെവിടത്ത് അടിച്ചാല് അടിച്ചവന്റെ കരണക്കുറ്റി അടിച്ചുപൊളിക്കും'- എന്നായിരുന്നു മുരളീധരന് മുന്നറിയിപ്പ് നല്കി.
RELATED STORIES
പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും...
15 Aug 2022 12:53 PM GMTഷാജഹാനെ കൊന്നത് സിപിഎമ്മുകാര് തന്നെ, എല്ലാം ബിജെപിയുടെ തലയില്...
15 Aug 2022 12:40 PM GMTരാജ്യം നേരിടുന്ന ഇരട്ടതിന്മ കുടുംബവാഴ്ചയും അഴിമതിയുമെന്ന് മോദി;...
15 Aug 2022 12:12 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMTരണ്ടാം തവണയും 'റാപ്പിഡ് റാണി'യായി ശിഖ ചൗഹാന്, 'റാപ്പിഡ് രാജ' കിരീടം...
15 Aug 2022 11:27 AM GMTവില്പ്പനബില്ലുകള് നേരിട്ട് ജിഎസ്ടി വകുപ്പിന് ലഭ്യമാക്കാനുള്ള...
15 Aug 2022 11:21 AM GMT