Kerala

കെ എം ബഷീറിന്റെ അപകടമരണം: മ്യൂസിയം പോലിസ് സ്‌റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് മ്യൂസിയം സ്‌റ്റേഷന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പോലിസ് തടഞ്ഞു.

കെ എം ബഷീറിന്റെ അപകടമരണം: മ്യൂസിയം പോലിസ് സ്‌റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
X

തിരുവനന്തപുരം: സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ ദാരുണമായ മരണത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിനെ വഴിവിട്ട് സഹായിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവാശ്യപ്പെട്ട് മ്യൂസിയം പോലിസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ പ്രതിഷേധമാര്‍ച്ച് നടത്തി.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് മ്യൂസിയം സ്‌റ്റേഷന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍ സലാം, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഖജാഞ്ചി ജലീല്‍ കരമന, മഹ്ഷൂഖ് വള്ളക്കടവ്, പൂന്തുറ സജീവ്, സബീര്‍ മിന്നംകോട്, മുജീബ് പൂവാര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it