Kerala

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരനും തമിഴ്‌നാട് മുന്‍ ഡിജിപിയുമായ വി ആര്‍ ലക്ഷ്മി നാരായണ്‍ അന്തരിച്ചു

ചെന്നൈ അണ്ണാശാലൈയിലെ ശ്രീകൃഷ്ണ അപാര്‍ട്ട്‌മെന്റിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം 25ന് രാവിലെ ചെന്നൈയില്‍. അടിയന്തരാവസ്ഥയ്ക്ക് ശേഷം മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തത് സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറായിരുന്ന ലക്ഷ്മി നാരായണനായിരുന്നു

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരനും തമിഴ്‌നാട് മുന്‍ ഡിജിപിയുമായ വി ആര്‍ ലക്ഷ്മി നാരായണ്‍ അന്തരിച്ചു
X

കൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരനും തമിഴ്‌നാട് മുന്‍ ഡിജിപിയുമായ വി ആര്‍ ലക്ഷ്മി നാരായണ്‍(91) അന്തരിച്ചു. ചെന്നൈ അണ്ണാശാലൈയിലെ ശ്രീകൃഷ്ണ അപാര്‍ട്ട്‌മെന്റിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം 25ന് രാവിലെ ചെന്നൈയില്‍. അടിയന്തരാവസ്ഥയ്ക്ക് ശേഷം മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തത് സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറായിരുന്ന ലക്ഷ്മി നാരായണനായിരുന്നു.1945ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും ബിരുദം നേടി. തമിഴ്‌നാട്ടില്‍ നിന്നുള്ള 1951 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലക്ഷ്മി നാരായണ്‍. മധുര പോലിസില്‍ അസിസ്റ്റന്റ് സൂപ്രണ്ടായി ജോലിയില്‍ പ്രവേശിച്ചു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലപാടിലൂടെ ശ്രദ്ധേയനായ അദ്ദേഹം 'അപ്പോയ്‌മെന്റ് ആന്റ് ഡിസ്അപ്പോയ്‌മെന്റ്:മൈ ലൈഫ് ഇന്‍ പോലിസ്് സര്‍വീസ്' എന്ന പുസ്തകം രചിച്ചു. മുഖ്യധാര മാധ്യമങ്ങളിലും ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങളുമെഴുതി.തലശേരിയിലെ പ്രമുഖ അഭിഭാഷകനായ വി വി രാമയ്യരുടെ ആറാമത്തെ മകനാണ്. മറ്റ് സഹോദരങ്ങള്‍: വിആര്‍ രംഗനായകി, വി ആര്‍ വിജയ ലക്ഷ്മി, വി ആര്‍ മീനാക്ഷി, വി ആര്‍ വെങ്കിടേശ്വരന്‍. പരേതയായ സീതയാണ് ഭാര്യ. മക്കള്‍: ഡോ. സുരേഷ് ലക്ഷ്മി നാരായണ്‍, ഗവ. അറ്റോണി ഉഷ ലക്ഷ്മി നാരായണ്‍, ഡോ. രമ ലക്ഷ്മി നാരായണ്‍. മരുമക്കള്‍: പൂര്‍ണിമ, ആനന്ദ്(ഇന്റെല്‍), ഫിറോസ് അലി, (എല്ലാവരും അമേരിക്ക)

Next Story

RELATED STORIES

Share it