Kerala

യുപിയിലെ ദലിത് പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം; എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും

ദലിത് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നത് യുപിയില്‍ സവര്‍ണ വിഭാഗങ്ങള്‍ക്ക് വിനോദമായി മാറിയിരിക്കുന്നു. ഹഥ്‌റാസില്‍ കാലികള്‍ക്ക് പുല്ലു ശേഖരിക്കാനെത്തിയ യുവതിയെയാണ് ക്രൂരമായ പീഡനത്തിനിരയാക്കിയത്.

യുപിയിലെ ദലിത് പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം; എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും
X

തിരുവനന്തപുരം: യുപിയില്‍ ദലിത് പെണ്‍കുട്ടികള്‍ക്കെതിരേ നടക്കുന്ന ക്രൂരതകളില്‍ പ്രതിഷേധിച്ച് എസ്ഡിഡിപിഐ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. പ്രാദേശിക തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. യുപിയിലെ ഹഥ്‌റാസില്‍ നാല് സവര്‍ണ യുവാക്കള്‍ ദലിത് യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ജയന്‍പൂരില്‍ എട്ടു വയസുകാരിയായ ദലിത് ബാലികയും പീഡനത്തിനിരയായിരിക്കുകയാണ്. ദലിത് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നത് യുപിയില്‍ സവര്‍ണ വിഭാഗങ്ങള്‍ക്ക് വിനോദമായി മാറിയിരിക്കുന്നു. ഹഥ്‌റാസില്‍ കാലികള്‍ക്ക് പുല്ലു ശേഖരിക്കാനെത്തിയ യുവതിയെയാണ് ക്രൂരമായ പീഡനത്തിനിരയാക്കിയത്. യുവതിയുടെ നാവ് മുറിച്ചെടുക്കുകയും നട്ടെല്ല് തകര്‍ക്കുകയും ചെയ്തു സംസാര ശേഷിയും പ്രതികരണ ശേഷിയും തകര്‍ത്ത ഭീകരര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണം. രണ്ടാഴ്ചത്തെ നരകയാതനക്കു ശേഷം മരണത്തിനു കീഴടങ്ങിയ യുവതിയുടെ മൃതശരീരം ബന്ധുക്കളെ പോലും പൂട്ടിയിട്ട് അര്‍ധരാത്രി സംസ്‌കരിച്ച പോലിസുകാരെ അറസ്റ്റുചെയ്യണം. ഉന്നാവ ഉള്‍പ്പെടെ യു.പിയിലെ പല പ്രദേശങ്ങളും പുറംലോകം അറിയുന്നത് സ്ത്രീപീഡനങ്ങളുടെ പേരിലാണ്. പ്രതികള്‍ക്കെതിരേ പരാതി നല്‍കുന്ന സംഭവത്തില്‍ ഇരയെയും കുടംബത്തെയും ദാരുണമായി കൊലപ്പെടുത്തുന്ന സംഭവങ്ങളും യുപിയില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതല്‍ സ്ത്രീ പീഢനത്തിന്റെ തലസ്ഥാനമായി യു.പി മാറിയിരിക്കുന്നു. സംഘപരിവാര അക്രമിക്കൂട്ടങ്ങളെ കയറൂരി വിട്ട് അതിക്രമങ്ങളും ബലാല്‍സംഗങ്ങളും പ്രോല്‍സാഹിപ്പിക്കുകയാണ് യോഗി ആദിത്യനാഥ്. സംഘപരിവാര ഭരണത്തില്‍ ദലിതുകള്‍ക്കും സ്ത്രീകള്‍ക്കും എതിരേ നടക്കുന്ന ക്രൂരതകള്‍ക്കെതിരേ ശക്തമായ പ്രതിരോധനിര സൃഷ്ടിക്കാന്‍ സമൂഹം ഒന്നടങ്കം മുന്നോട്ടുവരണമെന്നും മൂവാറ്റുപുഴ അഷറഫ് മൗലവി അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it