Kerala

കെ എം ബഷീറിന് നീതി: പത്രപ്രവര്‍ത്തകരുടെ എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

പ്രസ്‌ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് എസ്പി ഓഫിസ് ഗേറ്റിന് മുന്നില്‍ പോലിസ് തടഞ്ഞു.

കെ എം ബഷീറിന് നീതി: പത്രപ്രവര്‍ത്തകരുടെ എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
X

കണ്ണൂര്‍: മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിനെ രക്ഷിക്കാനുള്ള ഒത്തുകളിയില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തകര്‍ എസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പ്രസ്‌ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് എസ്പി ഓഫിസ് ഗേറ്റിന് മുന്നില്‍ പോലിസ് തടഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവുകള്‍ നശിപ്പിക്കാനും കേസ് ദുര്‍ബലപ്പെടുത്താനും നടക്കുന്ന നീക്കങ്ങള്‍ നിയമവാഴ്ചയെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് മാര്‍ച്ചില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. കേരളപത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതിയംഗം പി സുരേശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ സിജി ഉലഹന്നാന്‍, സി പി സുരേന്ദ്രന്‍, ടി കെ എ ഖാദര്‍, യു പി സന്തോഷ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it