Kerala

പൗരത്വനിഷേധം: കുരുന്നുകൾ പത്തനംതിട്ടയിൽ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു

രേഖ ചോദിക്കാൻ നിങ്ങളാര് എന്ന മുദ്രാവാക്യവുമായി ജൂനിയർ ഫ്രന്റ്സ് പത്തനംതിട്ട സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് കുരുന്നുകളാണ് അണിനിരന്നത്.

പൗരത്വനിഷേധം: കുരുന്നുകൾ പത്തനംതിട്ടയിൽ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു
X

പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജൂനിയർ ഫ്രന്റ്സ് പത്തനംതിട്ടയിൽ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. രേഖ ചോദിക്കാൻ നിങ്ങളാര് എന്ന മുദ്രാവാക്യവുമായി ജൂനിയർ ഫ്രന്റ്സ് പത്തനംതിട്ട സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് കുരുന്നുകളാണ് അണിനിരന്നത്.


പൗരത്വ നിഷേധത്തിനെതിരെ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി കുലശേഖരപതിയിൽ നിന്നാരംഭിച്ച മാർച്ച് പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ സമാപിച്ചു.


ജൂനിയർ ഫ്രന്റ്സ് പത്തനംതിട്ട സർക്കിൾ കമ്മിറ്റി പ്രസിഡന്റ് സി എ ഫർഹാന, സെക്രട്ടറി മുഹമ്മദ് യാസീൻ, അംഗങ്ങളായ ഫാത്തിമ, സുൽത്താന നേതൃത്വം നൽകി.


ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ പൗരത്വ നിഷേധത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് കുരുന്നുകൾ മടങ്ങിയത്.

Next Story

RELATED STORIES

Share it