- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓടിക്കൊണ്ടിരിക്കെ കാറില്‍ വെച്ച് കൂട്ടബലാല്‍സംഗം; രണ്ടു പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവ്
തളിക്കുളം വില്ലേജ് തമ്പാന്‍ കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ ബിനേഷ് എന്ന ബിനു (35), വാടാനപ്പള്ളി ഫാറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അശോകന്റെ മകന്‍ അനുദര്‍ശ് എന്ന അനൂപ് (കണ്ണാപ്പി 32) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ആജ് സുദര്‍ശന്‍ പത്ത് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ വീതം ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
ചാവക്കാട്: ഓടിക്കൊണ്ടിരിക്കെ കാറില്‍ വെച്ച് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്സില്‍ യുവാക്കള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തളിക്കുളം വില്ലേജ് തമ്പാന്‍ കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ ബിനേഷ് എന്ന ബിനു (35), വാടാനപ്പള്ളി ഫാറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അശോകന്റെ മകന്‍ അനുദര്‍ശ് എന്ന അനൂപ് (കണ്ണാപ്പി 32) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ആജ് സുദര്‍ശന്‍ പത്ത് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ വീതം ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ തുക നഷ്ടപരിഹാരമായി ഇരയ്ക്ക് നല്‍കണം.
2011 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ജോലി ചെയ്തു വന്നിരുന്ന യുവതിയെ രക്തംദാനം ചെയ്യാന്‍ വന്ന ഒന്നാം പ്രതി ബിനേഷ് പരിചയപ്പെടുകയും മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഫോണിലൂടെ പരിചയപ്പെടുകയും പ്രണയം നടിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. പിന്നീട് ഒന്നാം പ്രതി ബിനേഷ് ഗള്‍ഫില്‍ പോകുകയാണെന്നും രണ്ട് വര്‍ഷം കഴിഞ്ഞേ തിരികെ വരികയുള്ളൂവെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സംഭവ ദിവസം ഉച്ചയ്ക്ക് നാട്ടിക ഗവണ്‍മെന്റ് കോളജിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തേയ്ക്ക് വിളിച്ച് വരുത്തി. തുടര്‍ന്ന് ബിനേഷ് തയ്യാറാക്കി നിര്‍ത്തിയിരുന്ന അംബാസിഡര്‍ കാറില്‍ യുവതിയെ കയറ്റി ബിനേഷിന്റെ സുഹൃത്തായ അനുദര്‍ശ് കാറോടിച്ച് ആര്യപാടം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് വില്ലകള്‍ പണിതു കൊണ്ടിരിക്കുന്നതിനടുത്ത് മണ്ണ് റോഡിനരികില്‍ കാര്‍ നിര്‍ത്തി. കാറോടിച്ച അനുദര്‍ശ് കാറിന്റെ ഗ്ലാസ്സുകള്‍ കയറ്റിയിട്ട് വാതില്‍ ലോക്ക് ചെയ്ത് പുറത്തേയ്ക്ക് പോയി. തുടര്‍ന്ന് ബിനേഷ് കാറിന്റെ പിന്‍സീറ്റില്‍ വെച്ച് യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കി. അതിന് ശേഷം ബിനേഷിന്റെ സുഹൃത്തായ അനുദര്‍ശിനോട് യുവതിയെ കാറില്‍ യുവതിയുടെ വീടിനടുത്ത് ഇറക്കിവിടാന്‍ പറയുകയും ബിനേഷ് സ്ഥലം വിടുകയും ചെയ്തു. അനുദര്‍ശ് യുവതിയെയും കൂട്ടി കാറോടിച്ച് പോകുന്ന സമയം ഫോണ്‍ ചെയ്ത് പ്രതികളുടെ സുഹൃത്തായ മറ്റൊരാളോട് വരാന്‍ പറയുകയും തുടര്‍ന്ന് അയാള്‍ കാര്‍ ഓടിക്കുകയും അനുദര്‍ശ് കാറിന്റെ ഡോര്‍ തുറക്കാതെ പിന്‍സീറ്റിലിരുന്നിരുന്ന യുവതിയുടെ അടുത്തെത്തി ഓടികൊണ്ടിരുന്ന കാറില്‍ വെച്ച് പല തവണ ബലാല്‍സംഗം ചെയ്തു. ഈ സമയം കാര്‍ ഉള്‍റോഡുകളിലൂടെ ഓടിക്കുകയായിരുന്നു. യുവതി ഡോര്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്ക് ചെയ്തതു കൊണ്ടും പ്രതികള്‍ ബലപ്രയോഗം നടത്തിയതുകൊണ്ടും യുവതിക്ക് രക്ഷപ്പെടാനായില്ല.
തുടര്‍ന്ന് അവശയായ യുവതി വീട്ടില്‍ പോകാതെ ആളൊഴിഞ്ഞ വില്ലയുടെ അടുത്ത് അന്ന് രാത്രി കഴിച്ച് കൂട്ടി. യുവതിയുടെ മൊബൈലിലെ സിം പ്രതികള്‍ എടുത്ത് മാറ്റിയിരുന്നു. മകള്‍ രാത്രി എത്താത്തതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പിറ്റെ ദിവസം പുലര്‍ച്ചെ യുവതിയെ പ്രതികള്‍ തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടു വിട്ടു. ഇതോടെ യുവതി വാടാനപ്പള്ളി പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങളില്‍ പരിക്കുകള്‍ ഉണ്ടായിരുന്നതായി തൃശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍ കണ്ടെത്തിയിരുന്നു. കൂടാതെ യുവതിയുടെ വസ്ത്രങ്ങളില്‍ ചോരക്കറയും വസ്ത്രങ്ങള്‍ കീറിയതായും, കൈകളില്‍ കടിച്ച പാടുകളും കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
ബിനേഷും അനുദര്‍ശും ഒത്തുചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന യുവതിയുടെ മൊഴിയും തൃശൂര്‍ മെഡിക്കല്‍ കോളജിലെ പ്രഫസര്‍ കൂടിയായ ഡോക്ടര്‍ സീനയുടെ മൊഴിയും നിര്‍ണ്ണായകമായി. ഇതാദ്യമായാണ് ഒരു ക്രിമിനല്‍ കേസില്‍ ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ ബി സുനില്‍കുമാര്‍, അഡ്വ. കെ ആര്‍ രജിത് കുമാര്‍ എന്നിവര്‍ ഹാജരായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















