Kerala

മാധ്യമവിലക്ക്; തലസ്ഥാനത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. അടിയന്തരാവസ്ഥയെ നേരിട്ട മാധ്യമസമൂഹം ഇത്തരം വിലക്കുകൾ അതിജീവിക്കുമെന്നു അദ്ദേഹം പറഞ്ഞു.

മാധ്യമവിലക്ക്; തലസ്ഥാനത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
X

തിരുവനന്തപുരം: ഡല്‍ഹി കലാപവര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവും ജിപിഒക്ക് മുന്നില്‍ യോഗവും ചേര്‍ന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.


അടിയന്തരാവസ്ഥയെ നേരിട്ട മാധ്യമ സമൂഹം ഇത്തരം വിലക്കുകൾ അതിജീവിക്കുമെന്നു അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിന്റെ മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി അഭിജിത്, പ്രസ് ക്ലബ് സെക്രട്ടറി സാബ്ലു തോമസ്, കെഎന്‍ഇഎഫ് ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്‍ കിരണ്‍ ബാബു, എസ് സതീഷ് കുമാര്‍, എ സജു, വിജേഷ് കുമാര്‍, എം കെ സുരേഷ്, ജിഷ എലിസബത്ത്, ജില്ലാ ഭാരവാഹികളായ അനുപമ ജി നായര്‍, ജോയ് നായര്‍, ഒ രതി, സി ആര്‍ ശരത്, ശിവജികുമാര്‍ ടി എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it