ജീപ്പ് റബര്‍ തോട്ടത്തിലേക്ക് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു(വീഡിയോ)
ജീപ്പില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും ഒരു കുട്ടിയുമുള്‍പ്പെടെ ഏഴുപേരാണ് ഉണ്ടായിരുന്നത്

ചെറുപുഴ: പ്രാപ്പൊയില്‍ കുളത്തുവായ റോഡില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കുന്നുംപുറത്ത് കുഞ്ഞിരാമനാ(72)ണ് മരിച്ചത്. കുളത്തു വായയില്‍ നിന്നു പ്രാപ്പൊയിലേയ്ക്കുള്ള യാത്രയില്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട കെഎല്‍ 10 ജി 253 നമ്പര്‍ ജീപ്പ് റോഡരികിലെ റബര്‍ തോട്ടത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു. കുളത്തു വായയില്‍ നിന്നും പ്രാപ്പൊയിലേക്ക് വരികയായിരുന്നു ജീപ്പില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും ഒരു കുട്ടിയുമുള്‍പ്പെടെ ഏഴുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ കുന്നുംപുറത്ത് കുഞ്ഞിരാമനെ ചെറുപുഴയിലെ സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പരിക്കേറ്റവരില്‍ രണ്ടു സ്ത്രീകളെ പെരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ ചെറുപുഴയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശകുന്തളയാണ് മരിച്ച കുഞ്ഞിരാമന്റെ ഭാര്യ. മക്കള്‍: സജി, സജിത, സനിത. മരുമക്കള്‍: കുഞ്ഞികൃഷണന്‍, നാരായണന്‍, വേണു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT