ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു; 100 ശതമാനം സ്‌കോറുമായി 24 പേര്‍
ജനുവരിയിലും ഏപ്രിലിലും രണ്ടുഘട്ടമായി പരീക്ഷയെഴുതിയതില്‍ 24 പേര്‍ 100 ശതമാനം (പെര്‍സന്റൈല്‍ സ്‌കോര്‍) നേടി. ആദ്യഘട്ടത്തില്‍ കേരളത്തിലെ ടോപ് സ്‌കോറര്‍ ആയ കോട്ടയം സ്വദേശി വിഷ്ണു വിനോദ് തന്നെയാണ് രണ്ട് പരീക്ഷകളിലെ സ്‌കോര്‍ പരിഗണിച്ചപ്പോഴും കേരളത്തില്‍ മുന്നില്‍.

കോഴിക്കോട്: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഏപ്രില്‍ ഏഴ് മുതല്‍ 12 വരെ നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിലും ഏപ്രിലിലും രണ്ടുഘട്ടമായി പരീക്ഷയെഴുതിയതില്‍ 24 പേര്‍ 100 ശതമാനം (പെര്‍സന്റൈല്‍ സ്‌കോര്‍) നേടി. ആദ്യഘട്ടത്തില്‍ കേരളത്തിലെ ടോപ് സ്‌കോറര്‍ ആയ കോട്ടയം സ്വദേശി വിഷ്ണു വിനോദ് തന്നെയാണ് രണ്ട് പരീക്ഷകളിലെ സ്‌കോര്‍ പരിഗണിച്ചപ്പോഴും കേരളത്തില്‍ മുന്നില്‍. ഇപ്പോള്‍ മാന്നാനം കെഇ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് വിഷ്ണു.
ചിട്ടയായ പരിശീലനവും കൃത്യമായ ഫോക്കസുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് വിഷണു പറയുന്നു. 10ാം ക്ലാസില്‍ സിബിഎസ്ഇ സിലബസില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ രാജ്യത്തെ പ്രമുഖസ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ടോപ് സ്‌കോര്‍ നേടിയ 2,45,000 പേര്‍ക്ക് ജെഇഇ അഡ്വാന്‍സ് എക്‌സാം എഴുതാം. ജനുവരിയിലും ഏപ്രിലിലുമായി 11,47,125 പേരാണ് ജെഇഇ മെയിന്‍ പരീക്ഷയെഴുതിയത്. ജനുവരിയിലെ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 9,29,198 വിദ്യാര്‍ഥികളില്‍ 8,74,469 പേരാണ് പരീക്ഷയെഴുതിയത്.
ഏപ്രിലിലെ പരീക്ഷയ്ക്ക് 9,35,755 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 8,81,096 പേര്‍ പരീക്ഷയെഴുതി. ഇന്ത്യയ്ക്ക് പുറത്ത് ഒമ്പത് കേന്ദ്രങ്ങള്‍ ഉള്‍പ്പടെ 470 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടത്തിയത്. 6,08,440 പേര്‍ ജനുവരിയിലും ഏപ്രിലിലുമായി രണ്ടുതവണ മെയിന്‍ പരീക്ഷയെഴുതി. ഇവരുടെ മികച്ച സ്‌കോറാണ് അന്തിമമായി പരിഗണിക്കുക.
2,97,932 പേര്‍ സ്‌കോര്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സ്‌കോര്‍ അറിയാനായി https://jeemain.nic.in എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക. ബി ആര്‍ക്, ബി പ്ലാനിങ് എന്നിവയുള്‍പ്പെടുന്ന പേപ്പര്‍ II ന്റെ സ്‌കോര്‍ മേയ് 15നകം പ്രസിദ്ധീകരിക്കും.
RELATED STORIES
ഗുജറാത്ത് കലാപം; കൂട്ട ബലാല്സംഗം, കൂട്ടക്കൊല കേസുകളില് 26 പേരെയും...
2 April 2023 8:30 AM GMTവേളാങ്കണി തീര്ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMT