Kerala

ജല്‍ജീവന്‍ മിഷന്‍: നിര്‍വഹണ സഹായ ഏജന്‍സികള്‍ പ്രവര്‍ത്തനം തുടങ്ങുന്നു

ജല്‍ജീവന്‍ മിഷന്‍: നിര്‍വഹണ സഹായ ഏജന്‍സികള്‍ പ്രവര്‍ത്തനം തുടങ്ങുന്നു
X

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ സാമൂഹിക സംഘടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധസംഘടകള്‍ നിര്‍വഹണ സഹായ ഏജന്‍സികളായി പഞ്ചായത്തുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

2024 നുള്ളില്‍ മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ളം പ്രവര്‍ത്തനക്ഷമമായ ടാപ്പുകളിലൂടെ എത്തിക്കുക എന്നതാണ് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ലക്ഷ്യം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ബോധവല്‍ക്കരണ പ്രാചാരണ പരിപാടികള്‍ക്കും സാമൂഹിക ശാക്തീകരണത്തിനും പദ്ധതിയുടെ ഗുണഭോക്ത വിഹിത സമാഹാരണത്തിനും ഗ്രാമപ്പഞ്ചായത്തുകളെ സഹായിക്കുകയാണ് നിര്‍വഹണ സഹായ ഏജന്‍സികളുടെ ചുമതല.

ജല്‍ജീവന്‍ മിഷന്‍ പദ്ധതി ശില്പശാലയും നിര്‍വഹണ സഹായ ഏജന്‍സികളുടെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ എം വി ഗോവിന്ദന്‍, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

Next Story

RELATED STORIES

Share it