ജലീല്‍ തോട്ടത്തിലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡല്‍

ജലീല്‍ തോട്ടത്തിലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡല്‍

കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച കേസന്വേഷണത്തിനുള്ള മെഡലിന് തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ അര്‍ഹനായി. മഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഹൈടെക് സൈബര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

രാജ്യത്തെ ഏറ്റവും മികച്ച 96 കേസുകള്‍ക്കാണ് പുരസ്‌കാരം. നേരത്തെ സ്തുത്യര്‍ഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍, കുറ്റാന്വേഷണ മികവിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ എന്നിവയും ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ നേടിയിട്ടുണ്ട്. കൊല്ലം അഞ്ചല്‍ കറുകോണ്‍ സ്വദേശിയാണ് ജലീല്‍.

RELATED STORIES

Share it
Top