- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: ഏഴു ഭാവി വാഗ്ദാനങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണ്‍ ടീമിലേക്ക് സ്ഥാനക്കയറ്റം
മുഹീത് ഷാബിര്‍, ഗോട്ടിമയൂം മുക്താസന, ആയുഷ് അധികാരി, നോങ്ഡംബ നഒരേം, ഷെയ്ബോര്‍ലങ് ഖാര്‍പന്‍, കെന്‍സ്റ്റാര്‍ ഖര്‍ഷോങ്, നഒരേം മഹേഷ് എന്നിവര്‍ക്കാണ് ഇപ്പോള്‍ അവസരം ലഭിക്കുക. മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പ്രതിനിധീകരിക്കുന്ന ടീമില്‍ അംഗമാകാന്‍ അവസരം നല്‍കും

കൊച്ചി:യുവ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ബ്ലാസേ്‌റ്റേഴ്‌സിന്റെ റിസര്‍വ് ടീമിലെ ഏഴ് യുവപ്രതിഭകളെ ഗോവയില്‍ പ്രീസീസണ്‍ പരിശീലനത്തിനായുള്ള ആദ്യടീമിലേക്ക് തിരഞ്ഞെടുത്തതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. മുഹീത് ഷാബിര്‍, ഗോട്ടിമയൂം മുക്താസന, ആയുഷ് അധികാരി, നോങ്ഡംബ നഒരേം, ഷെയ്ബോര്‍ലങ് ഖാര്‍പന്‍, കെന്‍സ്റ്റാര്‍ ഖര്‍ഷോങ്, നഒരേം മഹേഷ് എന്നിവര്‍ക്കാണ് ഇപ്പോള്‍ അവസരം ലഭിക്കുക. മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പ്രതിനിധീകരിക്കുന്ന ടീമില്‍ അംഗമാകാന്‍ അവസരം നല്‍കും.
യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നത് പ്രധാന അജണ്ടയാണെങ്കിലും, കളിക്കാരുടെ ഗുണനിലവാരം പ്രധാനഘടകമായി തന്നെ ക്ലബ്ബ് കണക്കാക്കുന്നുണ്ട്. ഇന്ത്യന്‍ ആരോസില്‍ നിന്ന് വായ്പ അടിസ്ഥാനത്തില്‍ എത്തിയ 19കാരനായ ആയുഷ് അധികാരി ഐ ലീഗിലെ കഴിഞ്ഞ സീസണില്‍ ഒട്ടും നിരാശപ്പെടുത്തിയിരുന്നില്ല. 2019-20 സീസണില്‍ 13 മല്‍സരങ്ങള്‍ കളിച്ച താരം 12 മല്‍സരങ്ങളിലും ആദ്യഇലവനില്‍ ഇറങ്ങി മികച്ച ആക്രമണോത്സുക പ്രകടനം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈസ്റ്റ് ബംഗാളിനെതിരെ 1-0ന് വിജയം നേടിയ കളിയിലായിരുന്നു കഴിഞ്ഞ സീസണില്‍ താരത്തിന്റെ മികച്ച പ്രകടനം. അതേ നിരയില്‍ തന്നെ, വിങിലെ വിദഗ്ധനായ നോങ്ഡംബ നഒരേം 2019-20 ഐ ലീഗ് ജേതാക്കളായ മോഹന്‍ ബഗാനൊപ്പം രണ്ടു ഗോളുകളും അഞ്ച് അസിസ്റ്റുമായി ശ്രദ്ധേയമായ സീസണാണ് കൈവരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ മുഖ്യ പരിശീലകന്‍ കിബു വികുനയക്ക് കീഴില്‍ അനായാസ പദചലനവും വിസ്ഫോടനം സൃഷ്ടിക്കുന്ന വേഗതയും കൊണ്ട് ഇടത് വിങില്‍ നോങ്ഡാംബക്ക് മുഖ്യസ്ഥാനമുണ്ടായിരുന്നു.
അതേസമയം, ഷെയ്ബോര്‍ലങ് ഖാര്‍പന്‍, ഗോട്ടിമയൂം മുക്താസന, മുഹീത് ഷാബിര്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച വര്‍ഷങ്ങളായി റിസര്‍വ് ടീമിനൊപ്പമുണ്ട്. നഒരേം മഹേഷ്, കെന്‍സ്റ്റാര്‍ ഖര്‍ഷോങ് എന്നിവര്‍ വായ്പ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സീസണില്‍ ഷില്ലോങ് ലജോങ് എഫ്സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇരുവരെയും റിസര്‍വ് ടീമിന്റെ ഭാഗമാക്കി ക്ലബ്ബ് സ്ഥിരം കരാര്‍ ഒപ്പുവെയ്ക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ ചാമ്പ്യന്‍ ടീമായി മാറിയ 2019-20 കേരള പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമാണ് ഈ അഞ്ചു താരങ്ങളും നടത്തിയത്. മഹത്തായ അവസരം വിനിയോഗിച്ച് ശരിയായ സ്ഥാനത്തിനായി പോരാടാനും ഉയര്‍ന്ന തലത്തില്‍ കളിക്കാന്‍ തയ്യാറാണെന്ന് കാണിക്കാനും യുവതാരങ്ങള്‍ക്ക് തന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫുട്ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















