വെള്ളാപ്പള്ളിയുമായി ഇന്നസെന്റ് കൂടിക്കാഴ്ച നടത്തി
ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി. ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസ് നല്‍കിയത് തോല്‍ക്കുന്ന സീറ്റാണ്.

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് കൂടിക്കാഴ്ച നടത്തി. സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഇന്നസെന്റ് ആലപ്പുഴയില്‍ എത്തിയത്.
ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി. ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസ് നല്‍കിയത് തോല്‍ക്കുന്ന സീറ്റാണ്. ഷാനിമോളെ കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കോണ്‍ഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചു. ന്യൂനപക്ഷ സമുദായങ്ങള്‍ സ്ഥാനാര്‍ഥി പട്ടിക ഹൈജാക്ക് ചെയ്തു. തുഷാര്‍ മല്‍സരിച്ചാല്‍ തോല്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തുഷാര്‍ മല്‍സരിക്കണമെങ്കില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം. തുഷാര്‍ വെള്ളാപ്പള്ളി അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നാണെന്നാണ് വിശ്വാസം. ഇന്നസെന്റിനൊപ്പമാണ് വെള്ളാപ്പള്ളി മാധ്യമങ്ങളെ കണ്ടത്.
തിരഞ്ഞെടുപ്പില്‍ പിന്തുണതേടി എന്‍എസ്എസ് ആസ്ഥാനത്ത് പോവില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. ചാലക്കുടിയിലെ എന്‍എസ്എസ് ഘടകം നേതാക്കളോട് പിന്തുണ അഭ്യര്‍ഥിക്കും. ചാലക്കുടിയില്‍ അനായാസ വിജയമുണ്ടാകുമെന്ന് പറയാനാവില്ല. പരിപാടിയില് പങ്കെടുത്തതിന് പണം വാങ്ങിയെന്ന ആരോപണം ശരിയല്ലെന്നും എംപിയായ ശേഷം പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ഗുജറാത്ത് കലാപം; കൂട്ട ബലാല്‍സംഗം, കൂട്ടക്കൊല കേസുകളില്‍ 26 പേരെയും...
2 April 2023 8:30 AM GMTവേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMT