Kerala

ലോക റെക്കോഡ് നേട്ടത്തിനരികെ വിരാട് കോഹ്ലി

മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ എന്നിവര്‍ക്ക് പിന്നാലെ ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാകും കോഹ്ലി.

ലോക റെക്കോഡ് നേട്ടത്തിനരികെ വിരാട് കോഹ്ലി
X

തിരുവനന്തപുരം: ഇന്നത്തെ കളിയില്‍ 25 റണ്‍സ് കോഹ്ലി നേടിയാല്‍ ട്വന്റി 20 ക്രിക്കറ്റില്‍ സ്വന്തം രാജ്യത്ത് ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത്. ഇതോടെ, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ എന്നിവര്‍ക്ക് പിന്നാലെ ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാകും കോഹ്ലി.

ഗുപ്റ്റില്‍ 1430 റണ്‍സും മണ്‍റോ ആയിരം റണ്‍സുമാണ് തികച്ചിട്ടുള്ളത്. വിരാട് കോഹ്ലി നിലവില്‍ 975 റണ്‍സാണ് ട്വന്റി 20 യില്‍ ഇന്ത്യയില്‍ നേടിയിട്ടുള്ളത്. അതായത് 25 റണ്‍സ് കൂടെ നേടിയാല്‍ സ്വന്തം നാട്ടില്‍ ആയിരം റണ്‍സ് നേടിയവരുടെ പട്ടികയില്‍ കോഹ്ലി ഇന്ന് ഇടംപിടിക്കും. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി 20 മത്സരത്തില്‍ ഹൈദരാബാദില്‍ കോഹ്ലി 94 റണ്‍സ് ആണ് സ്വന്തമാക്കിയത്. ട്വന്റി 20 യില്‍ തന്റെ 23-മത്തെ അര്‍ധ സെഞ്ച്വറിയും കോഹ്ലി ഹൈദരാബാദില്‍ സ്വന്തമാക്കി.

ട്വന്റി 20യില്‍ കോഹ്ലി മൊത്തം 73 മത്സരങ്ങളില്‍ നിന്നായി 2,544 റണ്‍സ് ആണ് നേടിയിട്ടുള്ളത്. ഇന്ത്യയുടെ രോഹിത് ശര്‍മ്മ 102 മത്സരങ്ങളില്‍ നിന്നായി 2,547 റണ്‍സ് നേടി കോഹ്ലിക്ക് മുന്നിലാണുള്ളത്.

Next Story

RELATED STORIES

Share it