Kerala

കേരളത്തിലെ ആദ്യ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം തിരുവനന്തപുരത്ത്

ജില്ലയില്‍ ഏതെങ്കിലും വിധത്തില്‍ ദുരന്തമുണ്ടായാല്‍ അടിയന്തര സാഹചര്യത്തില്‍ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം

കേരളത്തിലെ ആദ്യ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം തിരുവനന്തപുരത്ത്
X

തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണ അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം സംസ്ഥാനത്താദ്യമായി തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ഡോ.കെ വാസുകി അറിയിച്ചു. ജില്ലയില്‍ ഏതെങ്കിലും വിധത്തില്‍ ദുരന്തമുണ്ടായാല്‍ അടിയന്തര സാഹചര്യത്തില്‍ സഹായം ലഭ്യമാക്കുകയാണ് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ ലക്ഷ്യം.

ഇതിനായി തിരഞ്ഞെടുക്കുന്ന സംഘത്തിന് പ്രത്യേകം പരിശീലനം നല്‍കുമെന്ന് ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയായ ജില്ലാ കലക്ടറാണ് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന് നേതൃത്വം നല്‍കുന്നത്. സബ് കലക്ടര്‍, ദുരന്തനിവാരണ അതോറിറ്റി സിഇഒ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ദുരന്തനിവാരണ അതോറിറ്റി ജൂനിയര്‍ സൂപ്രണ്ട്, എന്നിവരാണ് മറ്റ് അംഗങ്ങള്‍.


Next Story

RELATED STORIES

Share it