Kerala

തൃശൂരില്‍ നടുറോഡില്‍ ഷേവിങ് കത്തിവെച്ച് യുവതിയുടെ കഴുത്തറുത്തു

കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണു ആണ് പെണ്‍കുട്ടിയെ കുത്തിയത്. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക വിവരം.

തൃശൂരില്‍ നടുറോഡില്‍ ഷേവിങ് കത്തിവെച്ച് യുവതിയുടെ കഴുത്തറുത്തു
X

തൃശ്ശൂര്‍: തൃശ്ശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണു ആണ് പെണ്‍കുട്ടിയെ കുത്തിയത്. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക വിവരം.

ഷേവിങ് കത്തി ഉപയോഗിച്ച് കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. പെണ്‍കുട്ടിയെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതിയെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി പോലിസിനെ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വൈകീട്ട് 6 മണിയോടെയാണ് സംഭവം.






Next Story

RELATED STORIES

Share it