മേപ്പാടിയില്‍ ഭൂമിക്കടിയില്‍ നിന്ന് സോപ്പുപത പോലെ നുരവരുന്നു...!
മേപ്പാടി താഴെ അരപ്പറ്റ ഹാരിസണ്‍ തേയില എസ്റ്റേറ്റിലെ അഞ്ചേക്കര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് കുടിവെള്ള കിണറിന്ന് സമീപം ഇന്നലെ രാത്രി മുതല്‍ നുര പതഞ്ഞു പൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.

വയനാട്: ഭൂമിക്കടിയില്‍ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചു വരാറുണ്ട്. ചെറുപുഴയില്‍ കുഴല്‍ക്കിണറിനു വേണ്ടി കുഴിച്ച സ്ഥലത്ത് ജലപ്രവാഹം മറ്റൊരു വേറിട്ട പ്രതിഭാസമായിരുന്നു. ഇപ്പോഴിതാ, വയനാട്ടില്‍ നിന്നു മറ്റൊരു വാര്‍ത്ത.ഭൂമിക്കടിയില്‍ നിന്നു സോപ്പ് പത പോലെ നുരഞ്ഞു പൊങ്ങുകയാണ്. മേപ്പാടി താഴെ അരപ്പറ്റ ഹാരിസണ്‍ തേയില എസ്റ്റേറ്റിലെ അഞ്ചേക്കര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് കുടിവെള്ള കിണറിന്ന് സമീപം ഇന്നലെ രാത്രി മുതല്‍ നുര പതഞ്ഞു പൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കുറച്ചുകഴിഞ്ഞപ്പോള്‍ ഇതിനു ശക്തി കൂടിയതായി പരിസരവാസികള്‍ പറഞ്ഞു. സോപ്പുപത പോലത്തെ വലിയ പതയാണു വരുന്നത്. പതയുടെ അളവില്‍ ഗണ്യമായ വ്യത്യാസം അനുഭവപ്പെടുക കൂടി ചെയ്തതോ കൗതുകവും ആശങ്കയും പങ്കുവയ്ക്കുകയാണ് പരിസരവാസികള്‍. സംഭവമറിഞ്ഞ് നിരവധി പേരാണ് ഇത് കാണാനെത്തുന്നത്. എന്താണ് ഇത്തരമൊരു പതിഭാസത്തിന്റെ കാരണമെന്നു വ്യക്തമല്ല.പ്രത്യേകിച്ച് പ്രളയം തകര്‍ത്ത മണ്ണാണ് വയനാടിന്റേത്. അതുകൊണ്ട് തന്നെ എന്തെങ്കിലും അപകടത്തിന്റെ മുന്നറിയിപ്പാണോയെന്നു ആശങ്കിക്കുന്നവരുണ്ട. ഏതായാലും കാലാവസ്ഥ, മണ്ണ് നിരീക്ഷകര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
RELATED STORIES
ഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
11 Aug 2022 1:30 PM GMTബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTയുഎഇയില്‍ ചൂട് കൂടുന്നു; താപനില ഇന്ന് വീണ്ടും 50 ഡിഗ്രി കടന്നു
9 Aug 2022 6:22 PM GMTരാജ്യത്ത് ഭൂഗര്‍ഭ ജലത്തില്‍ വിഷാംശ സാന്നിധ്യം വര്‍ധിക്കുന്നു
2 Aug 2022 10:43 AM GMTകേരളത്തില്‍ മഴ ശക്തമാകുന്നു; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
29 July 2022 1:12 AM GMTനദികൾ വരളുന്നു, കാട്ടുതീ, ഉഷ്ണതരംഗം; വെന്തുരുകി യൂറോപ്
21 July 2022 9:38 AM GMT