മുക്കുപണ്ടപണയതട്ടിപ്പ് : സൂത്രധാരന്‍ പിടിയില്‍
തൃശൂര്‍ അത്താണി കുന്നത്തു പീടി കയില്‍ സബീര്‍ (36) ആണ് പെരുമ്പാവൂരില്‍ പിടിയിലായത്. ഇരുപതോളം കേസിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു . അല്ലപ്രയിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉടമയ്ക്ക് സംശയം തോന്നി പോലിസിനെ അറിയിക്കുകയായിരുന്നു

കൊച്ചി: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. തൃശൂര്‍ അത്താണി കുന്നത്തു പീടി കയില്‍ സബീര്‍ (36) ആണ് പെരുമ്പാവൂരില്‍ പിടിയിലായത്. ഇരുപതോളം കേസിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു . അല്ലപ്രയിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉടമയ്ക്ക് സംശയം തോന്നി പോലിസിനെ അറിയിക്കുകയായിരുന്നു . പോലിസ് വരുന്നതറിഞ്ഞ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലിസ് പിന്തുടര്‍ന്ന് ഇയാളെ പിടിക്കുകയായിരുന്നു. ഇതിനു മുമ്പ് സമാന രീതിയില്‍ തട്ടിപ്പു നടത്തിയ ഇയാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ലോക്ഡൗണിന് മുമ്പാണ് പുറത്തിറങ്ങിയത്. എസ്എച്ച്ഒ ജയകുമാര്‍, എസ്‌ഐ റിന്‍സ് തോമസ്, എഎസ്‌ഐ രാജേന്ദ്രന്‍, രാജു ജേക്കബ്ബ്, സിപിഒ പ്രജിത്, നിഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT