Kerala

അതിഥി തൊഴിലാളികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുപോയ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

കാലടി മറ്റൂര്‍ ,യോര്‍ദനാപുരം ,കൂരന്‍ വീട്ടില്‍ ബിജു (45)നെയാണ് കാലടി പോലിസ് ഇന്‍സ്‌പെക്ടര്‍ എം പി ലത്തീഫും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ കാലടി ജംഗ്ഷനില്‍ പോലിസ് വാഹന പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇയാല്‍ പിടിയിലായത്

അതിഥി തൊഴിലാളികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുപോയ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍
X

കൊച്ചി: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സുമായി യുവാവ് അറസ്റ്റില്‍.കാലടി മറ്റൂര്‍ ,യോര്‍ദനാപുരം ,കൂരന്‍ വീട്ടില്‍ ബിജു (45)നെയാണ് കാലടി പോലിസ് ഇന്‍സ്‌പെക്ടര്‍ എം പി ലത്തീഫും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ കാലടി ജംഗ്ഷനില്‍ പോലിസ് വാഹന പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇയാല്‍ പിടിയിലായത്.

മാസ്‌കും ഹെല്‍മറ്റ് ധരിക്കാതെ ആക്ടീവ സ്‌കൂട്ടറില്‍ വന്ന ബിജുവിനെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തതില്‍ എവിടെ പോയി എന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാതിരന്നതിനെ തുടര്‍ന്ന് പോലിസ് ഇയാളുടെ സ്‌കൂട്ടര്‍ പരിശോധിച്ചപ്പോള്‍ ഒരു പ്ലാസ്റ്റിക് ചാക്കിലായി 1200 പാക്കറ്റ് ഹാന്‍സ് കണ്ടെത്തുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഒരു പാക്കറ്റ് ഹാന്‍സിന് 55 രൂപ വിലയ്ക്ക് വില്‍പ്പന നടത്തുന്നതിനാണ് കൊണ്ടുപോകുന്നതെന്ന് ഇയാള്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.

ഇതിനുമുന്‍പും ഹാന്‍സ് കടത്തിയതിന് ഇയാളെ പോലിസ് പിടികൂടിയിട്ടുണ്ട്. പിടികൂടിയ ഹാന്‍സിന് പതിനായിരം രൂപയോളം വിലവരും. ലോക് ഡൗണ്‍ കാരണം ക്യാംപുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്കും, ചെറുപ്പക്കാര്‍ക്കും വില്‍പ്പന നടത്താനാണന്നാണ് ഇത് കൊണ്ടു പോയതെന്നും ഇയാള്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം പി ലത്തീഫിനെക്കൂടാതെ എ എസ് ഐ അബ്ദുല്‍ സത്താര്‍, എസ് സി പി ഒ വില്‍സണ്‍ സിപിഒ മാരായ അനില്‍ നൗഫല്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിക്ക് എവിടെനിന്നാണ് ഹാന്‍സ് ലഭിച്ചത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it