ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡജ് പിന്മാറി
കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്. കേസില്‍ നിന്ന് പിന്മാറുന്നതിന്റെ കാരണങ്ങള്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് വ്യക്തമാക്കിയിട്ടില്ല
BY TMY5 April 2019 2:45 PM GMT

X
TMY5 April 2019 2:45 PM GMT
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് പിന്മാറി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആണ് പിന്മാറിയത്. കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്. കേസില്‍ നിന്ന് പിന്മാറുന്നതിന്റെ കാരണങ്ങള്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് വ്യക്തമാക്കിയിട്ടില്ല. വി എസിന്റെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് അറിയിച്ചപ്പോഴാണ് താന്‍ കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് ജഡ്ജി തുറന്ന കോടതിയില്‍ അറിയിച്ചത്. ജഡ്ജി പിന്മാറിയ സാഹചര്യത്തില്‍ കേസിന്റെ ഫയലുകള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കുവിട്ടു. കേസ് തുടര്‍ന്നു ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
Next Story
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMT