Kerala

'മേലുദ്യോഗസ്ഥരുടെ പീഡനം ഇനിയും താങ്ങാന്‍ വയ്യ'; പോലിസുകാരനെ കാണാതായി; കത്ത് കണ്ടെടുത്തു

അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേറ്റിങ് ക്യാംപിലെ പോലിസുകാരനായ മുബഷീറിനെ ആണ് കാണാതായത്. വടകര സ്വദേശിയാണ്.

മേലുദ്യോഗസ്ഥരുടെ പീഡനം ഇനിയും താങ്ങാന്‍ വയ്യ; പോലിസുകാരനെ കാണാതായി; കത്ത് കണ്ടെടുത്തു
X

മലപ്പുറം: ജില്ലയില്‍ പോലിസ് ക്യാംപില്‍ ഉള്ള പോലിസുകാരനെ കാണാതായി. അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേറ്റിങ് ക്യാംപിലെ പോലിസുകാരനായ മുബഷീറിനെ ആണ് കാണാതായത്. വടകര സ്വദേശിയാണ്. ക്യാംപിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതി വച്ചാണ് മുബഷിര്‍ അപ്രത്യക്ഷനായത്.

ഒരു പോലിസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് കത്തെഴുതിയത്. പോവുകയാണ് ഞാന്‍ .നിസ്സഹായനായി. സങ്കടമില്ല,പരിഭവമില്ല.ഞാനോടെ തീരണം ഇത്. .ഇനിയൊരാള്‍ക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഇന്നലെ സ്വന്തം ബുള്ളറ്റിലാണ് ഇയാള്‍ പോയത്. ഇയാള്‍ എവിടെയാണെന്നതിന് ഒരു സൂചനയുമില്ല, സഞ്ചരിച്ച വാഹനത്തെപ്പറ്റിയും വിവരം ലഭിച്ചിട്ടില്ല. അരീക്കോട് പോലിസ് അന്വേഷണം തുടരുന്നു.

മേല്‍ ഉദ്യോഗസ്ഥരുടെ പീഡനം ആണ് തിരോധാനത്തിന് പിന്നിലെ കാരണം എന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it