Kerala

മനുഷ്യക്കടത്തു കേസിലെ പ്രതി അറസ്റ്റില്‍

പത്തനംതിട്ട സ്വദേശി അജുമോന്‍ (35)നെയാണ് എറണാകുളം സൗത്ത് പോലിസ് അറസ്റ്റ് ചെയ്തത്. കുവൈറ്റില്‍ ബേബി കെയറിംഗ് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി കുവൈറ്റില്‍ എത്തിച്ച് ജോലി നല്‍കാതെ വഞ്ചിക്കുകയായിരുന്നു പ്രതി ചെയ്തിരുന്നത്

മനുഷ്യക്കടത്തു കേസിലെ പ്രതി അറസ്റ്റില്‍
X

കൊച്ചി: മനുഷ്യക്കടത്തു കേസിലെ പ്രതി അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അജുമോന്‍ (35)നെയാണ് എറണാകുളം സൗത്ത് പോലിസ് അറസ്റ്റ് ചെയ്തത്. കുവൈറ്റില്‍ ബേബി കെയറിംഗ് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി കുവൈറ്റില്‍ എത്തിച്ച് ജോലി നല്‍കാതെ വഞ്ചിക്കുകയായിരുന്നു പ്രതി ചെയ്തിരുന്നത്.

തോപ്പുംപടി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് എറണാകുളം ഷേണായിസിന് ജംങ്ഷനു സമീപം ഫ് ളാറ്റില്‍ താമസിച്ചിരുന്ന പ്രതി ഒളിവില്‍ പോവുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ ഇരുന്നുകൊണ്ട് മുന്‍കൂര്‍ ജാമ്യം തേടി ഹരജി നല്‍കിയെങ്കിലും ഇത് തള്ളിയതിനെ തുടര്‍ന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it