Kerala

വിവാഹത്തിന്റെ പേരില്‍ ഭ്രഷ്ട്: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

വയനാട് കലക്ടറേറ്റില്‍ നടന്ന സിറ്റിംങ്ഘില്‍ യുവതി പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ മാനന്തവാടി ആര്‍ഡിഒയോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

വിവാഹത്തിന്റെ പേരില്‍ ഭ്രഷ്ട്:  മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
X

കല്‍പറ്റ: ആചാരം ലംഘിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിക്ക് യാദവ സമുദായം ഭ്രഷ്ട് കല്‍പിച്ചെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഇന്ന് വയനാട് കലക്ടറേറ്റില്‍ നടന്ന സിറ്റിംങ്ഘില്‍ യുവതി പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ മാനന്തവാടി ആര്‍ഡിഒയോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ 27 കേസുകള്‍ തീര്‍പ്പാക്കി. മൊത്തം 52 കേസുകളാണ് പരിഗണിച്ചത്. ശേഷിക്കുന്ന കേസുകള്‍ ജൂലൈ 17 ലേക്കു മാറ്റി. കെഎസ്ആര്‍ടിസി ബസില്‍നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ കണ്ടക്ടര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തു. ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും.







Next Story

RELATED STORIES

Share it