Kerala

വീട് ആക്രമിച്ചെന്ന കേസ്: അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു

എടച്ചേരി തലായി സ്വദേശികളായ എം ടി കെ ഇബ്രാഹിം, സി സയിര്‍, പി കെ ജലീല്‍, സി എച്ച് സലിം, പി കെ സുബൈര്‍ എന്നിവരെയാണ് വെറുതെവിട്ടത്.

വീട് ആക്രമിച്ചെന്ന കേസ്: അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
X

കോഴിക്കോട്: വീടാക്രമിച്ചെന്ന കേസില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. എടച്ചേരി തലായി സ്വദേശികളായ എം ടി കെ ഇബ്രാഹിം, സി സയിര്‍, പി കെ ജലീല്‍, സി എച്ച് സലിം, പി കെ സുബൈര്‍ എന്നിവരെയാണ് വെറുതെവിട്ടത്.

2015 ല്‍ വെള്ളൂര്‍ ഷിബിന്‍ വധവുമായി ബന്ധപ്പെട്ട് എടച്ചേരി തലായി പുന്നത്തില്‍ രാജിയുടെ വീടാക്രമിച്ചെന്നും രാജിയുടെ അച്ഛനെ വധിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു കേസ്. കോഴികോട് അഡീഷനല്‍ ഡിസ്ട്രിക്ട് 4ാം കോടതി ജഡ്ജി ബാലകൃഷ്ണനാണ് കേസില്‍ വിധിപറഞ്ഞത്. പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് വേണ്ടി എംപി അബ്ദുല്‍ ലത്തീഫ്, രാജു അഗസ്റ്റിന്‍, പി റഫീഖ് എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it