Kerala

ആളുകളെ ഇരുത്തി ഭക്ഷണം നല്‍കുവാന്‍ ഹോട്ടലുകള്‍ക്കും അനുമതി നല്‍കണം: ഹോട്ടലുടമകള്‍

ബാറുകളില്‍ രാത്രി 7.30 വരെ ഉപഭോക്താക്കളെ ഇരുത്തി ഭക്ഷണത്തോടൊപ്പം മദ്യം വിളമ്പാന്‍ അനുമതി നല്‍കിയതുപോലെ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും ഭക്ഷണം വിളമ്പുവാന്‍ അനുമതി നല്‍കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

ആളുകളെ ഇരുത്തി ഭക്ഷണം നല്‍കുവാന്‍ ഹോട്ടലുകള്‍ക്കും അനുമതി നല്‍കണം: ഹോട്ടലുടമകള്‍
X

കൊച്ചി: ബാറുകളില്‍ രാത്രി 7.30 വരെ ഉപഭോക്താക്കളെ ഇരുത്തി ഭക്ഷണത്തോടൊപ്പം മദ്യം വിളമ്പാന്‍ അനുമതി നല്‍കിയതുപോലെ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും ഭക്ഷണം വിളമ്പുവാന്‍ അനുമതി നല്‍കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് പ്രൊട്ടോകോള്‍ പാലിച്ച് രാത്രി 7.30 മണിവരെ ഭക്ഷണം വിളമ്പുവാനും തുടര്‍ന്ന് 9 മണിവരെ പാഴ്‌സല്‍ സേവനം ചെയ്യുവാനും ഹോട്ടലുകള്‍ക്കും അനുമതി നല്‍കണം.

ബാര്‍ ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുവാന്‍ അനുമതി നല്‍കിയ അതേ മാനദണ്ഡം സാധാരണ ഹോട്ടലുകള്‍ക്കും, റസ്റ്റേറന്റുകള്‍ക്കും അനുവദിക്കണം. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഹോട്ടല്‍ മേഖലയ്ക്ക് പാഴ്‌സല്‍സേവനം നല്‍കി മാത്രം പിടിച്ചുനില്‍ക്കാനാവില്ല. പാഴ്‌സല്‍ നല്‍കിയാല്‍ പ്രവര്‍ത്തനചെലവുപോലും ലഭിക്കില്ല.

സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുവാനുള്ള അനുമതി നല്‍കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് അസീസും, ജില്ലാ സെക്രട്ടറി ടി ജെ മനോഹരനും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it