കേരള പോലിസില്‍ ഹോക്കി, ഷൂട്ടിങ്, വനിതാ ഫുട്‌ബോള്‍ ടീമുകള്‍ രൂപീകരിക്കുന്നു

തിരുവനന്തപുരം: കേരള പോലിസില്‍ പുതുതായി വനിതാ ഫുട്‌ബോള്‍ ടീമിന് രൂപം നല്‍കും. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിങ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പോലിസില്‍ നിയമിതരായ ഹവില്‍ദാര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരങ്ങളെ പോലിസിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ വിവിധ കായികഇനങ്ങളിലായി 137 പേര്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പോലിസില്‍ നിയമനം നല്‍കിയത്. ഇന്ന് പാസിങ് ഔട്ട് പൂര്‍ത്തിയാക്കിയ ബാച്ചില്‍പ്പെട്ടവര്‍ ഹരിയാനയില്‍ നടന്ന ആള്‍ ഇന്ത്യാ പോലിസ് അത്‌ലറ്റിക് മീറ്റില്‍ എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു. മെഡല്‍ നേടിയവര്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു.
57 ഹവില്‍ദാര്‍മാരാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇതില്‍ 35 പേര്‍ പുരുഷന്‍മാരും 22 പേര്‍ വനിതകളുമാണ്. മികച്ച ഔട്ട്‌ഡോര്‍ കേഡറ്റായി ആല്‍ബിന്‍ തോമസ്, മികച്ച ഷൂട്ടറായി വിഘ്‌നേഷ്, അതുല്യ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഓള്‍ റൗണ്ടറും ഇന്‍ഡോര്‍ കേഡറ്റുമായി തെരഞ്ഞെടുക്കപ്പെട്ടത് ആല്‍ഫി ലൂക്കോസ് ആണ്. ഇവര്‍ക്കും സംസ്ഥാന പോലിസ് മേധാവി ട്രോഫികള്‍ സമ്മാനിച്ചു.
RELATED STORIES
മൈലപ്ര സര്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി ജോഷ്വാ ...
22 April 2022 5:49 PM GMTഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര് അപകടത്തില്പ്പെട്ടു
11 April 2022 1:58 PM GMTവായ്പാ തിരിച്ചടവ് മുടങ്ങി;തിരുവല്ലയില് കര്ഷകന് തൂങ്ങിമരിച്ച...
11 April 2022 4:27 AM GMTകേരളം ഓക്സിജന് ഉത്പാദനത്തില് സ്വയംപര്യാപ്തമായി: മന്ത്രി വീണാ ജോര്ജ്
28 March 2022 5:00 AM GMTകോടതികളുടെ ഫാഷിസ്റ്റ് വിധികള് സമൂഹത്തെ ശിഥിലീകരിക്കും: അബ്ദുല്...
18 March 2022 1:45 PM GMTറാന്നിയില് 13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അമ്മയുടെ കാമുകന്...
12 March 2022 7:35 AM GMT