Kerala

ഉന്നതവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനിലൂടെ നടത്തും

സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വീടിനടുത്തുള്ള പോളിടെക്‌നിക്കുകളില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണം സജ്ജീകരിക്കും. പോളിടെക്‌നിക്ക് കോളജുകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനിലൂടെ നടത്തും
X

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവേശന പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കീം(KEAM)ജൂലൈ 16ന് രാവിലെയും ഉച്ചയ്ക്കുമായി 2 പേപ്പര്‍. ജൂണ്‍ 13, 14 തീയതികളില്‍ മൂന്നും അഞ്ചും വര്‍ഷ എല്‍എല്‍ബി (ഓണ്‍ലൈന്‍ മുഖേന). ജൂണ്‍ 21ന് എംബിഎ (ഓണ്‍ലൈന്‍ മുഖേന). ജൂലൈ 4ന് എംസിഎ എന്നിങ്ങനെയാണിത്.

പോളിടെക്‌നിക്കിനു ശേഷം ലാറ്ററല്‍ എന്‍ട്രി വഴി എഞ്ചിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് മുഖേനയാണ് ഈ വര്‍ഷത്തെ അഡ്മിഷന്‍ നടത്തുക.

KEAMപരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവരും ഇപ്പോള്‍ കേരളത്തിന് പുറത്തുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഒരു അവസരം കൂടി ജൂണ്‍ മാസത്തില്‍ നല്‍കും.

സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വീടിനടുത്തുള്ള പോളിടെക്‌നിക്കുകളില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണം സജ്ജീകരിക്കും. പോളിടെക്‌നിക്ക് കോളജുകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it