Kerala

മകരവിളക്ക്: ശബരിമലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കും

മകരജ്യോതി ദര്‍ശനത്തിനായി ഭക്തര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം പോലെയുള്ള ഉയര്‍ന്ന ഭാഗങ്ങളില്‍ നിരന്തരം സുരക്ഷാ പരിശോധനയും നിരീക്ഷണവും നടത്തും.

മകരവിളക്ക്: ശബരിമലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കും
X

തിരുവനന്തപുരം: മകരവിളക്ക് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ അവലോകന യോഗം ചേർന്നു. മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനും തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ പോലിസിനെ വിന്യാസിപ്പിക്കാനും ചർച്ചയിൽ തീരുമാനിച്ചു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ വകുപ്പുകളിലും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് പ്രസിഡന്‍റ് നിർദേശിച്ചിരുന്നു.

മകരജ്യോതി ദര്‍ശനത്തിനായി ഭക്തര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം പോലെയുള്ള ഉയര്‍ന്ന ഭാഗങ്ങളില്‍ നിരന്തരം സുരക്ഷാ പരിശോധനയും നിരീക്ഷണവും നടത്തുമെന്ന് ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുജിത് ദാസ് പറഞ്ഞു. വന്യ ജീവി ശല്യം നേരിടുന്ന ഭാഗങ്ങളില്‍ അവയെ തുരത്താനായി സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ അകപ്പെട്ട് പോകുന്ന അയ്യപ്പഭക്തരെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും വനം വകുപ്പ് യോഗത്തിൽ അറിയിച്ചു. ആശുപത്രികളില്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി.

Next Story

RELATED STORIES

Share it